വിൻസിയുടെ വെളിപ്പെടുത്തൽ ഗൗരവമായി കാണുന്നു; സിനിമാ സെറ്റിൽ കൂടുതൽ പരിശോധന നടത്തും: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: നടി വിൻസിയുടെ വെളിപ്പെടുത്തൽ ഗുരുതരമെന്നും അതിനെ ഗൗരവമായി തന്നെ കാണുന്നുവെന്നും മന്ത്രി എം ബി രാജേഷ്. നടിയുടെ പരാതിയിൽ രണ്ട് ഭാഗമുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ച സംഭവം വിശദമായി എക്സൈസ് അന്വേഷിക്കും. അതിന് നിർദേശം നൽകിയിട്ടുണ്ട്.
ഒരു വെളിപ്പെടുത്തലിനെയും നിസാരമായി കാണുന്നില്ല. ഒന്നും അവഗണിക്കില്ല. അവർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യും. മോശമായി പെരുമാറിയത് പൊലീസ് അന്വേഷിക്കും. സിനിമാ സെറ്റുകളിൽ കൂടുതൽ പരിശോധനകൾ നടത്തും. പരിശോധിയ്ക്കുമ്പോൾ മറ്റു പ്രശ്നങ്ങളൊന്നും തന്നെയില്ല. പരിശോധന കൂടിയപ്പോൾ ലഹരിയുടെ വിതരണം കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
മാർച്ച് മാസത്തിൽ പതിനാലായിരത്തോളം പരിശോധനയാണ് എക്‌സൈസ് മാത്രം നടത്തിയത്. ഒരു ലക്ഷത്തോളം വാഹനം പരിശോധിച്ചു. പതിനായിരത്തോളം കേസെടുത്തു. മൂവായിരം പേരെ അറസ്റ്റ് ചെയ്തു. അതു കൊണ്ടാണ് കേരളം മയക്കുമരുന്നിനെതിരായ യുദ്ധത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും മന്ത്രി കൂട്ടിചേർത്തു.









0 comments