print edition മന്ത്രി ഷാജിയുടെ പ്രാഗ് യാത്ര അനുമതിയില്ലാതെ; കൂട്ടിന് മദ്യക്കച്ചവടക്കാരനും ക്രിമിനൽകേസ് പ്രതിയും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ മന്ത്രി കെ എം ഷാജി നടത്തിയ വിദേശയാത്രയുടെ വിവരം പുറത്ത്. ചെക്ക് റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്കായിരുന്നു രഹസ്യയാത്ര. മദ്യക്കച്ചവടക്കാരന്‍ ജോണ്‍ സേവ്യറും തൊഴിൽതട്ടിപ്പ് കേസിലെ പ്രതി ടോം ജോസഫും ഒപ്പമുണ്ടായിരുന്നു.
സെപ്തംബര്‍ 16 മുതല്‍ 26 വരെയാണ് മന്ത്രി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയത്. ഓസ്ട്രിയ, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലേക്ക് മാത്രമായിരുന്നു അനുമതി എന്നാണ് നിയമസഭാ രേഖയിലുള്ളത്. പ്രാഗ് സന്ദർശനം എന്തുകൊണ്ട് മന്ത്രി സർക്കാരിനെ അറിയിച്ചില്ലെന്ന ചോദ്യം ഉയരുന്നു. ഒപ്പമുണ്ടായിരുന്നവർ ചിത്രം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചതോടെയാണ് യാത്ര പുറത്തറിഞ്ഞത്.
മന്ത്രിമാര്‍ക്ക് വിദേശയാത്ര നടത്താൻ മുഖ്യമന്ത്രിയുടെ അനുമതിക്കുശേഷം കേന്ദ്രത്തിന്റെ വിവിധ വകുപ്പുകളുടെ അനുമതിയും വേണം. ഇരുസർക്കാരുകളുടെയും അനുമതിയില്ലാത്ത യാത്ര ചട്ടലംഘനമാണ്. വിദേശയാത്ര നടത്തിയ ഒന്പത് മന്ത്രിമാരില്‍ കൂടുതൽകാലം വിദേശത്ത് ചെലവഴിച്ചത് കെ എം ഷാജിയാണ്.
എല്ലായിടത്തേക്കും സ്വകാര്യയാത്രയാണ്. ‘ചെലവ് സ്വന്തമായി വഹിച്ചു’ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രാഗിലേക്കുള്ള യാത്ര മറച്ചുവച്ചതും കേസുകളിലുൾപ്പെട്ട പ്രതികള്‍ ഉണ്ടായിരുന്നതുമാണ് ദുരൂഹത വർധിപ്പിക്കുന്നത്.









0 comments