Deshabhimani

print edition ആഡംബര കാർ വിവാദം: ഭീഷണി സ്വരവുമായി മന്ത്രി കെ എം ഷാജി

shaji
വെബ് ഡെസ്ക്

Published on Sep 21, 2026, 01:31 AM | 1 min read

കോഴിക്കോട്: ഒ‍ൗദ്യോഗിക വാഹനം ഉപയോഗിക്കാതെ സുഹൃത്തിന്റെ ആഡംബര കാർ ഉപയോഗിച്ചത്‌ വിവാദമായപ്പോൾ മാധ്യമപ്രവർത്തകരെ പരിഹസിച്ചും, രാഷ്‌ട്രീയ എതിരാളികൾക്കെതിരെ ഭീഷണി സ്വരവുമായി മന്ത്രി കെ എം ഷാജി. സിപിഎം സൈബർ പോരാളികളോടും, വീട്ടിലിരിക്കുന്ന മുൻ മന്ത്രിമാരോടും എന്റെ സ്ഥിരം "അഭ്യുദയ കാംക്ഷി’കളോടും, നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടുമില്ല, ഇനിയൊട്ട് പേടിക്കാൻ തീരുമാനിച്ചിട്ടുമില്ല! തടയൽ ഭീഷണിയുമായി യുദ്ധഭൂമിയിൽ ഇറങ്ങിയ ടീമിനോട് പറയാൻ ഉള്ളത്, ഞാൻ സഞ്ചരിക്കുന്ന ഏത് വാഹനവും നിയമപരമായി നിരത്തിൽ ഇറക്കാൻ അർഹതയുള്ളത് ആണെങ്കിൽ അത് ഓടുക തന്നെ ചെയ്യും.– ഷാജി ഫേസ്‌ ബുക്കിൽ കുറിച്ചു.


ഔദ്യോഗിക കാർ ഉപയോഗിക്കാതെ മന്ത്രി കെ എം ഷാജി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ ഉപയോഗിച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന്‌ മന്ത്രി ടി സിദ്ദീഖ്‌ ന്യായീകരിച്ചു.


ഷാജി ചട്ടം ലംഘിച്ച്​ ഔദ്യോഗികമായി ഉപയോഗിച്ചിരുന്ന സ്വകാര്യ കാർ കഴിഞ്ഞ ദിവസം ഉടമയ്ക്ക്​ തിരിച്ചുനൽകിയിരുന്നു. ശനിയാഴ്ച രാവിലെയാണ്​ കാറുടമ റിയാദിലെ വ്യവസായിയുടെ തില്ല​ങ്കേരി കാവുമ്പടിയിലെ വീട്ടിൽ കാർ എത്തിച്ചത്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home