print edition ഷാജിയും മോദിയും തമ്മിലെന്ത്

തിരുവനന്തപുരം: മോദിയുടെ സ്‌തുതിപാഠകനും സംഘപരിവാറിന്റെ ഒറ്റുകാരനുമെന്ന് പേരെടുത്ത മന്ത്രി കെ എം ഷാജിയുടെ പുതിയ മോദി സ്‌തുതി വിവാദമാകുന്നു. പിഎംഎവൈ പദ്ധതിപ്രകാരം പണിയുന്ന വീടുകളിൽ മോദിയുടെ പടവും ലോഗോയും വയ്‌ക്കുന്നതിൽ തെറ്റില്ലെന്നാണ് തദ്ദേശഭരണ മന്ത്രികൂടിയായ കെ എം ഷാജിയുടെ പ്രതികരണം. ഷാജിയുടെ നിലപാടിനെ ലീഗ് നേതാക്കളാരും തള്ളിപ്പറഞ്ഞിട്ടുമില്ല.
പത്തുവർഷം കേരളം തള്ളിക്കളഞ്ഞ ആർഎസ്‌എസ് അജൻഡയെ ഷാജി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ന്യായീകരിച്ചത്. ‘എംബ്ലം വീടുകളിൽ വയ്‌ക്കുന്നതിന്റെ പേരിൽ സെൻട്രൽ ഗവൺമെന്റ് കൊടുക്കുന്ന പൈസ തടയേണ്ട കാര്യമില്ല. കേന്ദ്രവുമായി അൺഹെൽത്തിയായ ഡിബേറ്റിലേക്ക് ഞങ്ങൾ പോകാൻ ഉദ്ദേശിക്കുന്നില്ല’– എന്നാണ് ഷാജി പറഞ്ഞത്.
ബോർഡും പടവും ലോഗോയും വയ്‌ക്കാൻ അനുവദിക്കില്ല എന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നിലപാട്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ‘വീട്ടുകാരുടെ ആത്മാഭിമാനം പണപ്പെടുത്താൻ പറ്റില്ല. ഇൗ കാര്യം അംഗീകരിക്കാൻ കഴിയില്ല എന്ന് തീർത്ത് പറഞ്ഞിട്ടുണ്ട്. ആളുകളുടെ അഭിമാനത്തെ വ്രണപ്പെടുത്തി, ആരോ കൊടുത്ത വീടാണ് എന്നൊരു പ്രതീതി ഉണ്ടാക്കാൻ പാടില്ല എന്നാണ് സംസ്ഥാനം കാണുന്നത്’ –എന്നാണ് പിണറായി പറ ഞ്ഞത്.
നിലവിൽ ലെൈഫ് പദ്ധതിയുടെ ഭാഗമായാണ് പിഎംഎവൈ പ്രകാരമുള്ള വീടുകൾ നിർമിച്ചത്. പിഎംഎവൈ നഗരം പദ്ധതിയിൽ 1,01,437 വീടുകളും ഗ്രാമീൺ പദ്ധതിയിൽ 34,265 വീടുകളും നിർമിച്ചു. അതിലൊന്നിലും ലോഗോയും പടവും വച്ചിട്ടില്ല.











0 comments