സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ, അവരത് പറയും: മന്ത്രി കെ ബി ഗണേഷ് കുമാർ

kb ganesh kumar suresh gopi
വെബ് ഡെസ്ക്

Published on Apr 07, 2025, 03:29 PM | 1 min read

പാലക്കാട്: കേ​ന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്നം അവരത് പറയുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ. തെരഞ്ഞെടുപ്പിന് മുൻപ് തൃശൂരുകാർ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അതുശരിയായെന്നും ഗണേഷ് കുമാർ പറഞ്ഞു. 'ആക്ഷനൊക്കെ അവരവരുടെ ഇഷ്ടമാണ്. ഞാൻ സംവിധായകനലല്ലോ കട്ട് പറയാൻ. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. കട്ട് പറയേണ്ട സംവിധായകർ പറയും. അത് ജനങ്ങളാണ്'- ഗണേഷ് കുമാർ പറഞ്ഞു.


പറയാനുള്ള​തെല്ലാം തെരഞ്ഞെടു​പ്പിന് മുൻപ് പറഞ്ഞു കഴിഞ്ഞെന്നും വർഷങ്ങളായി അറിയാവുന്ന ഒരാളെ കുറിച്ച് പ്രത്യേകിച്ച് ഒന്നും ഇനി പറയാനില്ലെന്നും മന്ത്രി കൂട്ടിചേർത്തു. 'തെരഞ്ഞെടുത്ത തൃശൂരുകാർക്കാണ് കുഴപ്പം പറ്റിയത്. അതിൽ കൂടുതൽ എന്തുപറയാനാണ്. ഏതായാലും തൃശൂരുകാർക്ക് എന്തെങ്കിലുമൊക്കെ ഉപകാരമുണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിന്റെ പുറകിൽ എപ്പോഴും ഒരു എസ്പിയുടെ തൊപ്പിയുണ്ടായിരിക്കും. ഞാൻ തമാശ പറഞ്ഞതല്ല, ഇദ്ദേഹത്തിന്റ കാറിന് പിറകിൽ കുറെക്കാലം ഐപിഎഎസ് എന്നെഴുതിയ തൊപ്പി വച്ചിട്ടുണ്ടായിരുന്നു. അത്രയേ പറയാനുള്ളൂ'- ​ഗണേഷ് കുമാർ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home