വിഴിഞ്ഞം കേരളത്തിന്റെ ഭാവിയിൽ വൻ മാറ്റം സൃഷ്ടിക്കുന്ന പദ്ധതി: മന്ത്രി കെ എൻ ബാലഗോപാൽ

കായംകുളം : കേരളത്തിന്റെ ഭാവിയിൽ വൻ മാറ്റം സൃഷ്ടിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് ധന മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കായംകുളം സബ് ട്രഷറി കെട്ടിട ശിലാസ്ഥാപനം പാർക്ക് മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതി ചെലവിൽ ഏറിയ പങ്കും സംസ്ഥാന സർക്കാരാണ് വഹിച്ചത്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം ഏറ്റവും കടം കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്നത് ട്രഷറിയാണ്. ആധുനിക നിലയിൽ നിർമ്മിക്കുന്ന ട്രഷറികളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും ട്രഷറി എന്നത് സാമ്പത്തിക ഇടപാടുകൾ നടക്കുന്ന സ്ഥലമെന്നതിനേക്കാൾ ആളുകളുടെ സൗഹൃദ കൂട്ടായ്മയാണെന്നും മന്ത്രി പറഞ്ഞു.









0 comments