print edition ‘ഇൻജക്‌ഷൻ മാറ്റുന്ന നഴ്‌സുമാർ മറ്റ് സംസ്ഥാനങ്ങളിൽ പഠിച്ചവർ’; ആരോഗ്യപ്രവർത്തകരെ അപമാനിച്ച് മന്ത്രി

കെ മുരളീധരൻ
തിരുവനന്തപുരം : ചികിത്സാപ്പിഴവുകളിലെ കെടുകാര്യസ്ഥത മറയ്ക്കാൻ ആരോഗ്യപ്രവർത്തകരെ അപമാനിച്ച് മന്ത്രി കെ മുരളീധരൻ. ‘ഇൻജക്‌ഷൻ മാറികുത്തുന്ന നഴ്‌സുമാർ മറ്റു സംസ്ഥാനങ്ങളിൽ പഠിച്ചവരാണ്’ എന്നാണ് കഴിഞ്ഞദിവസം മുരളീധരൻ പറഞ്ഞത്. കോവിഡ് കാലത്തും മറ്റ് പ്രതിസന്ധിഘട്ടങ്ങളിലും രാപ്പകൽ വ്യത്യാസമില്ലാതെ ആത്മാർഥമായി ജോലിചെയ്ത ജീവനക്കാരെയാണ് വകുപ്പുമന്ത്രിതന്നെ അപമാനിച്ചത്.
നഴ്സുമാരുടെ പ്രൊഫഷണൽ കഴിവിനെ വിലയിടിച്ചുകാണിച്ച് പൊതുജനാരോഗ്യ മേഖലയെത്തന്നെ താറടിക്കുകയാണ്. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ നഴ്‌സിങ് സംഘടനകൾ പ്രതിഷേധം ശക്തമാക്കി. സംസ്ഥാനത്ത് നഴ്‌സിങ് സീറ്റുകൾ കൂട്ടുമെന്നും സ്വതന്ത്ര നഴ്‌സിങ് യൂണിവേഴ്‌സിറ്റി കൊണ്ടുവരുമെന്നും മുരളീധരൻ വ്യാഴാഴ്‌ച പറഞ്ഞിരുന്നു.
തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളേജിലെ 100 സീറ്റുകൾ പുനർവിന്യസിച്ച് സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുന്ന സ്ഥിതിയിലെത്തിച്ച്, ഉത്തരവ് റദ്ദാക്കി സ്വകാര്യകോളേജുകൾക്ക് നേട്ടമുണ്ടാക്കിക്കൊടുത്ത ശേഷമാണ് മന്ത്രിയുടെ പ്രഹസനം. സംസ്ഥാനത്തെ 22 നഴ്‌സിങ് തസ്തികകൾ അധ്യാപകരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.









0 comments