print edition മഴക്കാലമായാൽ റോഡിൽ കുഴിയുണ്ടാകുമെന്ന് മന്ത്രി ബഷീർ

തിരുവനന്തപുരം : മഴക്കാലമായാൽ റോഡിൽ കുഴിയുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. ജനപ്രതിനിധികൾ സ്ഥലം സൗജന്യമായി ഏറ്റെടുത്തുതന്നാൽ പാലവും റോഡും നിർമിക്കാം. ഉൗരാളുങ്കലിന് പദ്ധതികൾ വളരെ കൂടുതലായതിനാൽ പലതും പൂർത്തിയാക്കാനാകുന്നില്ല.
ഫ്ലൈ ഓവറുകൾ, ബൈപാസുകൾ, ജങ്ഷൻ വികസനം എന്നിവ സംബന്ധിച്ച് എംഎൽഎമാർ സമർപ്പിക്കുന്ന പദ്ധതി ശുപാർശകൾ പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തുമെന്നും ധനാഭ്യർഥന ചർച്ചയ്‌ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതി തുടരുമെന്നും പണിതുടങ്ങിവച്ച വീടുകൾ പൂർത്തിയാക്കുമെന്നും ലിസ്‌റ്റിൽ പേരുള്ളവർക്ക് വീട് നഷ്ടമാകില്ലെന്നും തദ്ദേശമന്ത്രി കെ എം ഷാജി പറഞ്ഞു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആശങ്കകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈബർ തട്ടിപ്പ് തടയാൻ പദ്ധതിയുണ്ടാക്കും: -മന്ത്രി ചെന്നിത്തല
സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ സമഗ്ര പദ്ധതിക്ക് രൂപം നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സമഗ്ര സൈബർ വിഭാഗത്തിന് രൂപം നൽകും. 1836 വ്യാജ ലോൺ ആപ്പുകളുടെ ഇന്റർനെറ്റ് ലഭ്യത ബ്ലോക്ക് ചെയ്തു. 5857 വ്യാജ ലോൺ വെബ്സൈറ്റുകൾ സൈബർ സ്പെയ്‌സിൽനിന്ന് നീക്കി. കൃത്യമായ സൈബർ പട്രോളിങ് നടത്തുന്നതായും മന്ത്രി പറഞ്ഞു.
സമിതിയെ നിയമിച്ചതായി മന്ത്രി
സ്‌കൂളുകളില്‍ കായിക അധ്യാപനം ഉറപ്പാക്കുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍. കായിക വിദ്യാഭ്യാസത്തിന് പരിഗണന നല്‍കാനാണിത്. റിപ്പോര്‍ട്ട് കിട്ടിയശേഷം കായികാധ്യാപകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കും. സമിതിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, കേരള ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് എന്നിവരുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.










0 comments