Deshabhimani

print edition സംസ്ഥാന സർക്കാരിന്‌ തിരിച്ചടി; മിൽമ ഭരണസമിതി പിരിച്ചുവിട്ടത്‌ 
ഹൈക്കോടതി റദ്ദാക്കി

kerala highcourt new 1

ഹൈക്കോടതി

വെബ് ഡെസ്ക്

Published on Nov 05, 2026, 02:23 AM | 1 min read

കൊച്ചി : മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പിരിച്ചുവിട്ട ഡയറക്ടർ ബോർഡ് ഉടൻ പുനഃസ്ഥാപിക്കണമെന്നും ജസ്‌റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, എ കെ പ്രീത എന്നിവരുടെ ബെഞ്ച്‌ നിർദേശിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച ക്ഷീരവികസനവകുപ്പ് ഡയറക്ടറുടെ ഉത്തരവാണ് അസാധുവാക്കിയത്.


നോട്ടീസ്‌ നൽകുകയോ ഹിയറിങ്‌ നടത്തുകയോ ചെയ്യാതെയുള്ള നടപടി, ചോദ്യംചെയ്ത് യൂണിയൻ പ്രസിഡന്റും ഭാരവാഹികളും നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ തള്ളിയിരുന്നു. ഇതിനെതിരെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ രഞ്ജിത് തമ്പാൻ, പി സി ശശിധരൻ എന്നിവർ ഹാജരായി.

​

ഭരണസമിതി ചുതലയേറ്റു


ഹെെക്കോടതി ഉത്തരവിനെ തുടർന്ന് ഭരണസമിതി ബുധനാഴ്ച വെെകിട്ട് ചുമതലയേറ്റു. കോടതി ഉത്തരവുമായി എത്തിയ എൽഡിഎഫ്‌ ഭരണസമിതി അംഗങ്ങളെ എംഡി എം ജെ വിത്സൺ സ്ഥലത്തില്ലെന്ന്‌ പറഞ്ഞ്‌ തിരിച്ചയക്കാൻ ആദ്യം ശ്രമിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം എംഡിയെ സ്ഥലത്തുനിന്ന്‌ മാറ്റിനിർത്തുകയായിരുന്നെന്നാണ്‌ ആക്ഷേപം.


പകൽ 3.30 ന് മിൽമ ഓഫീസിലെത്തിയ അംഗങ്ങൾ രാത്രി ഏഴോടെ പുതിയ മിനിട്‌സ്‌ ബുക്ക്‌ തയ്യാറാക്കി അധികാരമേറ്റു. മണി വിശ്വനാഥ്‌, വി എസ്‌ പത്‌മകുമാർ, എ ആർ മോഹൻപിള്ള‍, ഡബ്ല്യു ആർ അജിത്ത്‌ സിങ്‌, കെ അനിമോൻ, കെ കൃഷ്‌ണൻ പോറ്റി, ടി കെ വേണുഗോപാൽ, സി വി ബീന, വാസുദേവൻ ഉണ്ണി എന്നിവരടങ്ങിയ സമിതിയാണ്‌ അധികാരമേറ്റത്‌. സ്വീകരണ ചടങ്ങ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home