Deshabhimani

സർക്കാർ സവർക്കർ സർക്സ്

Congress fight.jpg
വെബ് ഡെസ്ക്

Published on Nov 20, 2026, 06:23 AM | 1 min read

ദുരന്തബാധിതർ 
ജപ്‌തി ഭീഷണിയിൽ


​ദുരന്തബാധിതരുടെ കടം എഴുതിത്തള്ളില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോൾ 18.76 കോടിയുടെ ബാധ്യത എൽഡിഎഫ് സർക്കാർ ഏറ്റെടുത്തിരുന്നു. 555 പേരുടെ 1620 വായ്‌പകൾ തീർക്കാനുള്ള തുക കലക്‌ടറുടെ അക്കൗണ്ടിലേക്ക് കൈമാറി. എന്നാൽ, കുടുംബങ്ങളുടെ പേരിൽനിന്ന് ബാധ്യത ഒഴിവാക്കാൻ യുഡിഎഫ്‌ സർക്കാർ നടപടിയെടുത്തില്ല. ജപ്‌തി ഭീഷണിയിലായിട്ടും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ഉരുൾപൊട്ടലിൽ വ്യാപാരവും സംരംഭങ്ങളും തകർന്നവർക്കുള്ള ധനസഹായ പട്ടികയിൽനിന്ന് ഭൂരിഭാഗം പേരെ ഒഴിവാക്കിയും ദ്രോഹിക്കുകയാണ്‌.


ഇഷ്‌ടക്കാർക്ക്‌ ഇഷ്‌ടസ്ഥലം; അല്ലാത്തവരെ തെറിപ്പിക്കും


​ഗതാഗത വകുപ്പിൽ നടക്കുന്നത് നിയമവിരുദ്ധ ഇടപെടലുകളും കൂട്ട സ്ഥലംമാറ്റങ്ങളും. മന്ത്രി സി പി ജോണിന്റെ രാഷ്‌ട്രീയ ഇടപെടലുകൾക്കും മോട്ടോർവാഹന വകുപ്പിലെ പണപ്പിരിവുകൾക്കും കൂട്ടുനിൽക്കാത്തതിന് ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി വി അനുപമയെ മാറ്റി. തൊട്ടുമുമ്പ് ഇതേ കാരണത്താൽ ഗതാഗത കമീഷണർ സി എച്ച് നാഗരാജുവിനെയും ഒഴിവാക്കി. മോട്ടോർ വാഹന വകുപ്പിലെ ഉന്നത തസ്‌തികകളിലേക്കുള്ള സ്ഥാനക്കയറ്റപ്പട്ടിക വിജ്ഞാപനംചെയ്‌ത്‌ ഒരു മാസത്തിലേറെ പൂഴ്‌ത്തിവച്ചത്‌ പണപ്പിരിവ്‌ ലക്ഷ്യമിട്ടായിരുന്നു. വരുമാനക്കൂടുതലുള്ള പ്രധാന സബ് ആർടി ഓഫീസുകളിലെയും ചെക്ക്പോസ്റ്റ് മേഖലകളിലെയും തസ്‌തികകൾക്ക്‌ കോൺഗ്രസ് നേതാക്കൾ ലക്ഷങ്ങൾ നിശ്‌ചയിച്ചായിരുന്നു ലേലംവിളി. പണം നൽകിയവർക്ക് ചോദിച്ചിടത്ത് നിയമനം, നൽകാത്തവർക്ക്‌ വിദൂരസ്ഥലങ്ങളും.



ശമ്പളം മുടങ്ങി


• വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിൽ 80 വർഷത്തെ ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങി. നിലവിൽ ശമ്പളം നാലു മാസം കുടിശ്ശിക.

• പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനായി എൽഡിഎഫ്‌ സർക്കാർ രൂപീകരിച്ച റിക്രൂട്ട്‌മെന്റ്‌ ബോർഡിനെ നോക്കുകുത്തിയാക്കി. സ്ഥാപനങ്ങളുടെ തലപ്പത്തേക്ക്‌ ഇഷ്‌ടക്കാരെ നിയമിക്കുന്നു.



ആൾക്ക‍ൂട്ടക്കൊല

രണ്ട് ഒക്‌ടോബർ 10 ​പാലക്കാട്‌ മീനാക്ഷിപുരത്തിന്‌ സമീപം മൂലത്തറയിൽ 40 വയസ്സ് തോന്നിക്കുന്നയാളെ മർദിച്ച്‌ കൊലപ്പെടുത്തി. മാനസികാസ്വാസ്ഥ്യമുള്ളതും, സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഭിക്ഷാടകനാണ്‌ കൊല്ലപ്പെട്ടത്‌. ​ നവംബർ 2 പാലക്കാട്‌ കൊഴിഞ്ഞാന്പാറയിലെ വടകരപ്പതി പരിശക്കല്ലിൽ യുവാവിനെ അടിച്ചുകൊന്നു. പരിശക്കൽ എരുമക്കര വീട്ടിൽ ജെയിംസ് രാജ്കുമാർ (38) ആണ് കൊല്ലപ്പെട്ടത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home