Deshabhimani

ഐപിഒയിൽ ചരിത്രം കുറിച്ച് ആന്ത്രോപിക്ക്; 81 ബില്ല്യൺ ഡോളറിലധികം സമാഹരിച്ചു

anthropic
വെബ് ഡെസ്ക്

Published on Nov 20, 2026, 06:36 AM | 1 min read

ന്യൂയോർക്ക്: പ്രമുഖ എഐ അസിസ്റ്റന്റായ ക്ലോഡിന്റെ നിർമാതാക്കളായ ആന്ത്രോപിക്കിന്‍റെ ഓഹരികൾ അമേരിക്കൻ വിപണിയിൽ ലിസ്റ്റ് ചെയ്തു. ഇലോൺ മസ്‌കിന്റെ സ്പേസ് എക്‌സിന്റെ റെക്കോർഡ് മറികടന്നാണ് ആന്ത്രോപിക്കിന്റെ ഈ ചരിത്രനേട്ടം.


ഐപിഒയിലൂടെ 81 ബില്ല്യൺ ഡോളറിലധികം സമാഹരിച്ചു. ആകെ 98 കോടി ഓഹരികളാണ് വിപണിയിൽ ഇറക്കിയത്. കമ്പനി സ്വയം കണക്കാക്കുന്ന മൂല്യം1.5 ട്രില്യൺ ഡോളറാണ്. കമ്പനി സ്ഥാപകരായ ഡാരിയോ അമോദിയും ഡാനിയെല്ല അമോദയും ചേർന്നാണ് നാസ്ഡാക്കിൽ ഓഹരി വിപണിയിൽ ഔദ്യോഗിക വ്യാപാരം തുടങ്ങിയത്.


വരും മണിക്കൂറുകളിൽ ഓഹരി കൈമാറ്റം തുടങ്ങുമ്പോൾ ഐപിഒ വിജയമായോ പരാജയമയോ എന്നറിയാം. നിലവിൽ 100 ഡോളറിന്‍റെ മുകളിലേക്ക് ഓഹരി വില ഉയരുമെന്നാണ് കരുതുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home