ad
Deshabhimani

print edition മിൽമ പാൽ വില വർധനവ്‌: തീരുമാനം അടുത്ത ബോർഡ്‌ യോഗത്തിൽ

milma
വെബ് ഡെസ്ക്

Published on Apr 30, 2026, 12:01 AM | 1 min read

തിരുവനന്തപുരം: മിൽമ പാൽ വില വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത ബോർഡ്‌ യോഗത്തിലുണ്ടാകുമെന്ന്‌ ചെയർമാൻ കെ എസ്‌ മണി. വിലവർധന അനിവാര്യമാണ്‌. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ട്‌. ഇതുസംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ അനുമതി തേടിയെങ്കിലും അനുമതി ലഭിച്ചില്ല. പെരുമാറ്റച്ചട്ടം കഴിഞ്ഞശേഷം ഒരിക്കൽക്കൂടി ബോർഡ് യോഗം ചേരുമെന്നും അന്ന്‌ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home