ad
Deshabhimani

മിൽമയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

milma fake

ചിത്രം എഐ നിര്‍മിതം

വെബ് ഡെസ്ക്

Published on Jun 20, 2026, 03:41 PM | 1 min read

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ മിൽമയുടെ പേരിൽ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. 'മിൽമയുടെ വാർഷികാഘോഷ സമ്മാനം' എന്ന പേരിൽ ലിങ്കുകൾ സഹിതമാണ് വാട്സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇത്തരം വ്യാജസന്ദേശങ്ങളിൽ വീണ് കബളിക്കപ്പെടാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മിൽമ മുന്നറിയിപ്പ് നൽകി.


വാട്സ്ആപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകിയ ചിലർക്ക് ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടതായി മിൽമയ്ക്ക് പരാതി ലഭിച്ചതോടെയാണ് അധികൃതർ ഔദ്യോഗിക മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളും വ്യക്തികളും വഴിയാണ് ഈ തട്ടിപ്പ് ലിങ്ക് വ്യാപകമായി പ്രചരിക്കുന്നത്.


ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മിൽമയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ലിങ്ക് വ്യാജമാണെന്നും ആരും ഇത് ഫോർവേഡ് ചെയ്യരുതെന്നും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 46 വർഷത്തെ പാരമ്പര്യമുള്ള മിൽമയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കുന്ന രീതിയിലാണ് തട്ടിപ്പുകാർ തെറ്റിദ്ധാരണ പരത്തുന്നതെന്ന് മിൽമ പറഞ്ഞു. വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ നിയമനടപടി സ്വീകരിക്കുമെന്ന് മിൽമ അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പരാതി മിൽമ അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home