ad
Deshabhimani

കണ്ണൂരിൽ മധ്യവയ്സ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

kannur man died
വെബ് ഡെസ്ക്

Published on May 11, 2025, 10:45 AM | 1 min read

കണ്ണൂർ: പെയിന്റിങ്ങ് തൊഴിലാളിയെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ മടക്കര സ്വദേശി കല്ലേൻ മണി (49)യാണ് മരിച്ചത്. ഇരിണാവ് ഡാമിന്

സമീപത്ത് റോഡിൽ നിർത്തിയിട്ട ബസിന് സമീപത്താണ് ചോരയൊലിക്കുന്ന നിലയിൽ കണ്ടത്.


ഇന്ന്‌ പുലർച്ചെ 12.45ന്‌ ഇതുവഴി പോകുകയായിരുന്ന യുവാക്കൾ രക്തത്തിൽ കുളിച്ച് നിലയിൽ മണിയെ കണ്ടത്. ഉടൻ കണ്ണപുരം പൊലീസിലും ബന്ധുക്കളെയും വിവരം അറിയിച്ചു. പൊലീസെത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ പനയന്‍ നാരായണന്റെയും കല്ലേൻ സരോജിനിയുടെയും മകനാണ്, ഭാര്യ: മിനി ( പാപ്പിനിശ്ശേരി തുരുത്തി) മക്കൾ: പൂജഗൗതമി, തേജുഗൗതം, സഹോദരങ്ങൾ: രാജീവൻ, സജീവൻ( നാറാത്ത്) ഷൈന( മോറാഴ )



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home