ad
Deshabhimani

മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ചനിലയിൽ

found died
വെബ് ഡെസ്ക്

Published on Jul 27, 2026, 08:00 PM | 1 min read

പെരുമ്പാവൂര്‍ : കൊച്ചിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേലാമറ്റം ട്രാവൻകൂർ റയോണ്‍സ് ക്വാര്‍ട്ടേഴ്‌സ് റോഡിനുസമീപം പാലായില്‍ വീട്ടില്‍ മുസ്തഫയെ (65) യാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതി. തിങ്കൾ രാവിലെയാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മുസ്തഫ ഒറ്റയ്ക്കായിരുന്നു താമസം.


സമീപത്ത് താമസിക്കുന്ന മകന്‍ മുസ്തഫയെ കാണാൻ ചെന്നപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തലയുടെ പിന്‍ഭാഗത്ത് രക്തം ഉണങ്ങിപ്പിടിച്ചിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പരിശോധിച്ചു. പിന്നിലേക്ക് മറിഞ്ഞുവീണപ്പോള്‍ തല പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: സെറീന. മക്കള്‍: മുഹമ്മദ് ഷബീര്‍, ഷെമി. മരുമകന്‍: അഷറഫ്. പെരുമ്പാവൂർ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മൂവാറ്റുപുഴ താലൂക്കാശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്തിയശേഷം ഖബറടക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home