ഡോണൾഡ് ട്രംപിന്റെ മരുമകൻ മൈക്കൾ ബൗലോസ് കേരളത്തിൽ

കൊച്ചി: ഡോണൾഡ് ട്രംപിന്റെ മരുമകൻ മൈക്കൾ ബൗലോസ് കേരളത്തിൽ. വിനോദയാത്രയുടെ ഭാഗമായാണ് സന്ദർശനം. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും ചെന്നൈയിൽ നിന്നുള്ള കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ആലപ്പുഴയിലും കൊച്ചിയിലുമാണ് സന്ദർശനം നടത്തുന്നത്. ഹൗസ്ബോട്ട് യാത്രയടക്കം സജ്ജീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ യാത്രാ പരിപാടിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഈ വർഷം രണ്ടാം തവണയാണ് ബൗലോസ് ഇന്ത്യ സന്ദർശിക്കുന്നത്. ട്രംപിന്റെ മകൾ ടിഫാനിയുടെ ഭർത്താവാണ് ബൗലോസ്. ആലപ്പുഴയിലെയും കൊച്ചിയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ബൗലോസ് സന്ദർശനം നടത്തുന്നത്. ബൗലോസിന്റെ യാത്രാ പരിപാടിയിൽ ഫോർട്ട്കൊച്ചിയിലെ ജൂത തെരുവും സമീപത്തുള്ള സെന്റ് ഫ്രാൻസിസ് പള്ളിയും സിനഗോഗും ഉള്ളതായാണ് വിവരം.










0 comments