Deshabhimani

print edition വി സി ഹാരിസ്‌ വൈജ്ഞാനിക സദസ് മാറ്റി ഫണ്ട്‌ നൽകില്ലെന്ന്‌ വിസി; അക്കാദമിക്‌ 
വിരുദ്ധമെന്ന്‌ സംഘാടകർ

mg university
avatar
സ്വന്തം ലേഖകൻ

Published on Nov 04, 2026, 12:01 AM | 1 min read

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്സ് ബുധൻ, വ്യാഴം ദിവസങ്ങളിൽ നടത്താനിരുന്ന വി സി ഹാരിസ് വൈജ്ഞാനിക സദസിന്റെ ഫണ്ട്‌ വൈസ്‌ ചാൻസലർ തടഞ്ഞതോടെ പരിപാടി മറ്റൊരു ദിവസത്തേക്ക്‌ മാറ്റി. സർവകലാശാല ബജറ്റിൽ വകയിരുത്തി അംഗീകരിച്ച തുകയാണ് സെമിനാറിന് രണ്ടുദിവസം മുമ്പ് തടഞ്ഞത്‌. 2018 മുതൽ തുടർച്ചയായി നടന്നുവരുന്ന പരിപാടിക്കാണ്‌ ഇത്തവണ ഫണ്ട്‌ തടഞ്ഞത്‌.


ബജറ്റിൽ വകയിരുത്തിയ പണം അനുവദിക്കാനാകില്ലെന്നും പിടിഎ ഫണ്ടോ, പൂർവവിദ്യാർഥി ഫണ്ടോ ഉപയോഗിച്ച്‌ പരിപാടി നടത്തണമെന്നുമാണ്‌ സർവകലാശാല ഉത്തരവ്‌. വിവിധ ഐഐടികളിൽനിന്നുള്ള അക്കാദമിക്‌ വിദഗ്‌ധരെ പരിപാടിക്കു ക്ഷണിച്ചിരുന്നു. ഇവർക്ക്‌ വിമാന ടിക്കറ്റും ബുക്ക്‌ ചെയ്‌തു. ബജറ്റിൽ വകയിരുത്തി അംഗീകരിച്ച തുക തടഞ്ഞുവയ്‌ക്കുന്നത്‌ അക്കാദമിക്‌ വിരുദ്ധമായ നടപടിയാണെന്ന്‌ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടർ ഡോ. സജി മാത്യു പറഞ്ഞു. ഇതിന്‌ മുൻപ്‌ ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സ്‌ മുൻ ഡയറക്ടറും എഴുത്തുകാരനുമായ വി സി ഹാരിസിന്റെ സ്‌മരണ മുൻനിർത്തിയാണ്‌ പരിപാടി നടത്തുന്നത്‌. വിഖ്യാത ചിന്തകനായ മിഷേൽ ഫൂക്കോയുടെ ജന്മശതാബ്ദി വർഷമായ 2026ൽ റീ വിസിറ്റിങ് ഫൂക്കോ എന്ന വിഷയത്തിലാണ് സെമിനാർ. പ്രചാരണ ബോർഡിൽ പാറ്റയുടെ ചിത്രം നൽകിയെന്നാരോപിച്ച്‌ സർവകലാശാല യൂണിയൻ വർഷംതോറും നടത്താറുള്ള ദേശീയ കോൺഫറൻസിന്‌ അനുവദിച്ച ഫണ്ട്‌ വിസി ഇടപെട്ട്‌ തടഞ്ഞുവച്ചിരുന്നു. യൂണിയൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന്‌ വിസിയുടെ ഉത്തരവ് സ്‌റ്റേ ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supreme Court

01

print edition മലയാളി
മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ 
നോട്ടീസ്‌
Pope leo - Trump

02

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി മാർപാപ്പ
Nithya Raman

04

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ലൊസ്‌ ആഞ്ചലസിനെ നിത്യ രാമൻ നയിക്കുമോ?
US Senate Election

06

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിന് ചങ്കിടിപ്പേറുന്നു
deshabhimani section

Recommended

Deshabhimani
Home