ad
Deshabhimani

print edition സംഘപരിവാര്‍ അജൻഡ ; എംജിയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്വം വിൽപ്പനയ്ക്ക്

mg university
avatar
ആന്‍സ് ട്രീസ ജോസഫ്

Published on Feb 17, 2026, 01:23 AM | 1 min read


തിരുവനന്തപുരം

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സംഘപരിവാര്‍വൽക്കരണത്തിന്റെ സാക്ഷ്യമായി എം ജി സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്വ വിൽപ്പന. സർവകലാശാലയിലെ വിവിധ വിഷയങ്ങളുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ അംഗത്വം വാഗ്ദാനം ചെയ്ത് സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവ് കോളേജ് അധ്യാപകരെ സമീപിക്കുന്നതായി പരാതി. നിലവില്‍ ചാന്‍സലറായ ഗവര്‍ണറുടെ പരിഗണനയിലുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസിലാണ് അധ്യാപകരെ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനവുമായി പറവൂര്‍ കേസരി ആര്‍‌ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അധ്യാപകന്റെ രംഗപ്രവേശം. പല കോളേജുകളിലെയും അധ്യാപകരെ ഫോണില്‍ വിളിച്ചാണ് പദവി വാഗ്ദാനം ചെയ്യുന്നത്.


എംജി സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസുമായി ബന്ധപ്പെട്ട പട്ടിക തയ്യാറാക്കി ചാന്‍സലര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, അതില്‍ മാറ്റങ്ങള്‍ വരുത്തുകയും സംഘപരിവാര്‍ അനുകൂലികളെ കൂട്ടിച്ചേര്‍ത്തുമാണ് ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചത്. ഗവര്‍ണര്‍ വരുത്തിയ മാറ്റങ്ങള്‍ നിയമപരമായി നിലനില്‍ക്കാത്തത് ചൂണ്ടിക്കാട്ടി സര്‍വകലാശാല ലോക്ഭവനിലേക്ക് കത്തയച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് സര്‍വകലാശാലയില്‍ ഔദ്യോഗിക സ്ഥാനമൊന്നും ഇല്ലാത്ത അധ്യാപകന്റെ ഇടപെടല്‍. കേരള സര്‍വകലാശാല, കലിക്കറ്റ് സര്‍വകലാശാല തുടങ്ങിയ ഇടങ്ങളില്‍ അക്കാദമിക സമിതികളില്‍ ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് സംഘപരിവാര്‍ അനുകൂലികളെ നിശ്ചയിച്ച് നല്‍കിയത് വിവാദമായിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് എംജിയിലെ ഇപ്പോഴത്തെ നീക്കം. സ്ഥാനമാനങ്ങള്‍ നല്‍കി ആളുകളെ സംഘപരിവാര്‍ സംഘടനയിലേക്ക് കൂട്ടാനുള്ള ശ്രമവും ഇതിനുപിന്നിലുണ്ട്. ലോക്ഭവന്‍ കേന്ദ്രീകരിച്ചുള്ള ഈ നീക്കത്തിനെതിരെ അധ്യാപക സമൂഹത്തിനിടയില്‍ പ്രതിഷേധം ശക്തമാണ്.


സർവകലാശാലയിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ശുപാർശകൾ നൽകാനും ബിരുദ പാഠ്യപദ്ധതി ഉൾപ്പെടെയുള്ളവ തയ്യാറാക്കുന്നത് ബോർഡ് ഓഫ് സ്റ്റഡീസാണ്. ഓരോ വിഷയം അടിസ്ഥാനമാക്കി അഞ്ച് മുതൽ 11 വരെ അംഗങ്ങളാണ് സമിതിയിലുണ്ടാകുക. പൊതുവെ ‌വൈസ് ചാൻസലറുടെ ശുപാർശയിൽ ചാൻസലറാണ് അംഗങ്ങളുടെ നിയമനം നടത്തുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home