ad
Deshabhimani

print edition എംജി കോളേജ്‌ ബോംബ്‌ കേസ്‌ പിൻവലിച്ചത്‌ ഉമ്മൻചാണ്ടി: സെൻകുമാർ

T P Senkumar

ടി പി സെൻകുമാർ (ഇടത്) ഉമ്മൻചാണ്ടി (വലത്)

വെബ് ഡെസ്ക്

Published on Apr 17, 2026, 12:00 AM | 1 min read

തിരുവനന്തപുരം: എംജി കോളേജിൽ എബിവിപി, ആർഎസ്‌എസ്‌ പ്രവർത്തകർ പൊലീസിനെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്‌ പിൻവലിച്ചത്‌ ഉമ്മൻചാണ്ടി ആണെന്ന്‌ മുൻ ഡിജിപിയും ബിജെപി നേതാവുമായ ടി പി സെൻകുമാർ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ ഇക്കാര്യം പറയുന്നത്. അന്ന് ബോംബ് എറിഞ്ഞവരെ ശാസ്ത്രീയ പരിശോധന നടത്തി പിടികൂടിയിരുന്നു. എന്നാൽ കേസ് പിൻവലിച്ചുകൊടുത്തത് അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണെന്നും ടി പി സെൻകുമാർ വെളിപ്പെടുത്തി.


സെൻകുമാറിന്റെ വെളിപ്പെടുത്തലോടെ ബിജെപി–കോൺഗ്രസ് ഡീലുകൾ കൂടുതൽ വ്യക്തമായിരിക്കുകയാണ്. എബിവിപി, ആർഎസ്‌എസ്‌ പ്രവർത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ പൊലീസ്‌ ഇൻസ്പെക്ടർ മോഹനന്‍ നായര്‍ക്ക്‌ ഒരു വര്‍ഷത്തോളം ജോലി ചെയ്യാനായിരുന്നില്ല. രണ്ട് എസ്ഐമാര്‍ക്കും നിരവധി പോലീസുകാര്‍ക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. കേസിലെ പ്രതികളിലൊരാളായ ആദർശിന് പൊലീസ് സേനയില്‍ ജോലി നൽകിയതും വിവാദമായിരുന്നു. ആദര്‍ശിന് മാനുഷിക പരിഗണന നല്‍കി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് രമേശ് ചെന്നിത്തല രേഖാമൂലം നിയമസഭയിൽ മറുപടി നൽകിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home