ad
Deshabhimani

മേഘനാദൻ അഴിയൂരിന്റെ കവിതാ സമാഹാരം ‘തറപറയും’ പ്രകാശനം ചെയ്തു

Book.jpg
വെബ് ഡെസ്ക്

Published on May 08, 2026, 07:00 AM | 1 min read

വടകര: പ്രമുഖ എഴുത്തുകാരനും വടകര അഴിയൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ മേഘനാദൻ അഴിയൂരിന്റെ രണ്ടാമത്തെ കവിതാ സമാഹാരം ‘തറപറയും’ പ്രകാശനം ചെയ്തു.


വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ‘ഓർമ്മച്ചെപ്പി’ന്റെ ആഭിമുഖ്യത്തിൽ അഴിയൂർ വൈക്കം മുഹമ്മദ് ബഷീർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രാഫറുമായ അസീസ് മാഹി പുസ്തക പ്രകാശനം നിർവ്വഹിച്ചു.


ചിത്രകാരൻ രമേശ് രഞ്ജനം ആദ്യപ്രതി ഏറ്റുവാങ്ങി. മനുഷ്യാനുഭവങ്ങളുടെയും പ്രകൃതിയുടെയും വൈവിധ്യമാർന്ന ഭാവങ്ങൾ ഉൾക്കൊള്ളുന്ന മേഘനാദന്റെ കവിതകൾ ആധുനിക മലയാള കവിതാ ശാഖയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് പുസ്തകം പരിചയപ്പെടുത്തിയ മാതൃകാധ്യാപകൻ വിപി പ്രഭാകരൻ പറഞ്ഞു.


മാധ്യമ പ്രവർത്തകൻ കെഎ റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലീല വിശിഷ്ടാതിഥിയായി സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിജയൻ പെരിങ്ങാട് അവതരിപ്പിച്ച ഓടക്കുഴൽ വിരുന്ന് സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി.


പി ശ്രീധരൻ, സുജിത്ത് ബി അഴിയൂർ, ബാബുരാജൻ ചാക്യേരി, കെ സുകുമാരൻ കല്ലറോത്ത്, വിജയരാഘവൻ, പ്രദീപ് ചോമ്പാല, ഷാജിത്ത് കൊട്ടാരത്തിൽ തുടങ്ങിയ സാംസ്കാരിക പ്രമുഖർ ആശംസകൾ അർപ്പിച്ചു.


മറുപടി പ്രസംഗം നടത്തിയ മേഘനാദൻ അഴിയൂർ, തന്റെ എഴുത്തുജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പ്രകാശനമെന്ന് പറഞ്ഞു. മുബാസ് കല്ലേരി സ്വാഗതവും നിർമൽ അഴിയൂർ നന്ദിയും രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home