ad
Deshabhimani

print edition ആശുപത്രികളിൽ മരുന്ന്‌ ക്ഷാമം: മരുന്ന്‌ വാങ്ങിനൽകാനാകാതെ തദ്ദേശസ്ഥാപനങ്ങൾ

Medicines Price Hike
avatar
റഷീദ്‌ ആനപ്പുറം

Published on Jul 04, 2026, 12:00 AM | 1 min read

തിരുവനന്തപുരം : തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട്‌ വെട്ടിക്കുറച്ചതും കഴിഞ്ഞ സാന്പത്തികവർഷത്തെ മൂന്നാം ഗഡു സ്‌പിൽ ഓവറായി നൽകാത്തതുംമൂലം പ്രതിസന്ധിയിലായി ആരോഗ്യമേഖല പനി ഉൾപ്പെടെ പകർച്ചവ്യാധികൾ പടർന്നിട്ടും പല സർക്കാർ ആശുപത്രികൾക്കും അത്യാവശ്യ മരുന്നുകൾ വാങ്ങി നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ കഴിയുന്നില്ല. ജനറൽ ആശുപത്രികളിലുൾപ്പെടെ മരുന്ന്‌ ക്ഷാമമുണ്ട്‌.


മരുന്ന്‌ അടിയന്തരമായി ലഭ്യമാക്കാൻ ആശുപത്രികൾ തദ്ദേശസ്ഥാപനങ്ങളെയാണ്‌ ആശ്രയിക്കാറ്‌. ആവശ്യമുള്ള മരുന്നിന്റെ വിവരം മെഡിക്കൽ ഓഫീസർ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കും. വികസന ഫണ്ടിൽനിന്ന്‌ മരുന്ന്‌ വാങ്ങാൻ പണം അനുവദിക്കുന്നതാണ്‌ പതിവ്‌.


വികസന ഫണ്ട്‌, നോൺറോഡ്‌ മെയിന്റനൻസ്‌ ഗ്രാന്റ്‌, ആദിവാസി മേഖലയിൽ ടിഎസ്‌പി ഫണ്ട്‌ എന്നിവയിൽനിന്നാണ്‌ പണം അനുവദിക്കുന്നത്‌.


കേരള മെഡിക്കൽ കോർപറേഷനിൽനിന്നും അടിയന്തരഘട്ടത്തിൽ നീതി, കാരുണ്യ മെഡിക്കൽ സ്‌റ്റോറുകളിൽനിന്നും നേരിട്ട്‌ മെഡിക്കൽ ഓഫീസർക്ക്‌ മരുന്നു വാങ്ങാം. ഇത്തരം അടിയന്തരാവശ്യത്തിന്‌ ഫണ്ട്‌ വിനിയോഗിക്കാൻ ഏപ്രിൽ 24ന്‌ എൽഡിഎഫ്‌ സർക്കാർ പ്രത്യേക ഉത്തരവിറക്കിയിരുന്നു.


എന്നാൽ കഴിഞ്ഞ ദിവസം അംഗീകരിച്ച പുതുക്കിയ ബജറ്റിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽനിന്ന്‌ 1533.55 കോടി‍രൂപ വെട്ടിക്കുറച്ചതിനാൽ മരുന്നുകൾ വാങ്ങി നൽകാനാകുന്നില്ല.


കഴിഞ്ഞ സാന്പത്തികവർഷം നൽകേണ്ട പ്ലാൻ ഫണ്ടിന്റെ മൂന്നാം ഗഡു തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നൽകിയിരുന്നില്ല.

എന്നാൽ, പെരുമറ്റം ച്ചട്ടം പിൻവലിച്ചിട്ട്‌ രണ്ട്‌ മാസമായിട്ടും തുകയുടെ കാര്യത്തിൽ സർക്കാർ മ‍ൗനം തുടരുകയാണ്‌. ഇതാണ്‌ തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home