print edition നികുതി നിശ്‌ചയിച്ചത് ഭാവിയിലേക്ക്: ന്യായീകരണവാദവുമായി മന്ത്രി ലിജു

എം ലിജു
തിരുവനന്തപുരം: യുഡിഎഫ് മദ്യനയത്തിൽ വീര്യം കുറഞ്ഞമദ്യം വിൽക്കാൻ അനുമതിയായാൽ, അന്ന് വിൽപ്പനയ്‌ക്ക് സൗകര്യം ഒരുക്കുന്നതിനായാണ് ഇപ്പൊഴേ നികുതി നിശ്‌ചയിച്ചതെന്ന ന്യായീകരണവാദവുമായി മന്ത്രി എം ലിജു. മദ്യനയം പ്രഖ്യാപിച്ചശേഷം നികുതി നിശ്‌ചയിക്കാനാകില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മദ്യനയം വന്നാലേ വീര്യംകുറഞ്ഞത് വിൽക്കുന്നതിനെക്കുറിച്ച് തീരുമാനമാകൂ. വി എം സുധീരൻ അക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചതിൽ തെറ്റില്ല. കോൺഗ്രസ് പാർടിയിൽ ആർക്കും അഭിപ്രായം പറയാം. എഐസിസി സമ്മേളനത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ, ജവാഹർലാൽ നെഹ്‌റുവിനെപ്പോലും തിരുത്തിയ പാർടിയാണ് കോൺഗ്രസ് എന്നും മന്ത്രി പറഞ്ഞു.
കേരള ബാങ്ക് രൂപീകരിച്ചതിനെതിരെ സ്വീകരിച്ച നയത്തിൽ യുഡിഎഫ് മാറ്റം വരുത്തിയിട്ടില്ല.നന്നായി പഠിച്ചശേഷമേ കേരളബാങ്കിന്റെ കാര്യത്തിൽ നിലപാട് സ്വീകരിക്കൂവെന്നും മന്ത്രി പറഞ്ഞു.











0 comments