ബസ് ബൈക്കിലിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു

നെടുമങ്ങാട് : കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു. വെമ്പായം കൊഞ്ചിറ പോങ്കുന്നു ഷാഹിൻ വില്ലയിൽ എസ് കെ മുഹമ്മദ് ഷാഹിനാ (24)ണ് മരിച്ചത്. ബുധൻ രാത്രി ഏഴരയോടെ കന്യാകുളങ്ങര ജങ്ഷനിലായിരുന്നു അപകടം. ജോർദാനിൽ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥിയാണ് ഷാഹിൻ.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ അവധി ലഭിച്ചതിനാൽ ഒരു മാസം മുന്പാണ് നാട്ടിലെത്തിയത്. കൊഞ്ചിറ ഭാഗത്തുനിന്ന് ബൈക്കിൽ കന്യാകുളങ്ങര ജങ്ഷനിലേക്ക് വരികയായിരുന്നു. വെമ്പായത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ ഇടിച്ചു.
ഗുരുതര പരിക്കേറ്റ മുഹമ്മദ് ഷാഹിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉപ്പ: ഷിറാസ് ഖാൻ. ഉമ്മ:- സുമയ്യ.










0 comments