Deshabhimani

ചികിത്സാ പിഴവ്: ശസ്ത്രക്രിയയ്ക്കിടെ ഗൃഹനാഥ മരിച്ചു

obit.jpg
വെബ് ഡെസ്ക്

Published on Nov 19, 2026, 10:18 AM | 1 min read

ചവറ/കൊല്ലം: സ്വകാര്യ ആശുപത്രിയിൽ തൊണ്ടയിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ഗൃഹനാഥ മരിച്ചു. ചികിത്സാ പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ വെണ്മണി പൊലീസിൽ പരാതി നൽകി. ചവറ തേവലക്കര മുള്ളിക്കാല വടക്ക് അനിൽ ഭവനിൽ ഉദയലക്ഷ്മി (42)യാണ്‌ മരിച്ചത്. ചെങ്ങന്നൂർ കൊല്ലകടവ് ചെറിയനാട് സ്വകാര്യ ആശുപത്രിയിൽ 16ന് ശസ്‌ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.


ശ്വാസംമുട്ടൽ ഉണ്ടായതോടെ 17ന് വീണ്ടും ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയെങ്കിലും ഹൃദയസ്തംഭനംമൂലം മരിച്ചെന്ന്‌ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.  അടുത്തിടെ നടത്തിയ ആരോഗ്യപരിശോധനയിലാണ് തൈറോയിഡിനെ തുടർന്ന് ഉദയലക്ഷ്മിയുടെ തൊണ്ടയിൽ മുഴ കണ്ടെത്തിയത്. ഭർത്താവ്‌: അനിൽകുമാർ. മകൻ: രഘുനന്ദൻ. സംസ്‌കാരം വ്യാഴം പകൽ 12ന് വീട്ടുവളപ്പിൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home