ad
Deshabhimani

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്: രണ്ടു യുവാക്കൾ പിടിയിൽ

mdma sales
വെബ് ഡെസ്ക്

Published on Jan 24, 2025, 07:55 PM | 1 min read

വർക്കല: എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു യുവാക്കൾ പിടിയിൽ. തോക്കാട് നൂറാ മൻസിലിൽ മുഹമ്മദ് അഫ്‌നാൻ (24), കാറാത്തല ഷെരീഫ് മൻസിലിൽ മുഹ്സിൻ (23) എന്നിവരാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി വർക്കല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഇരുചക്ര വാഹനത്തിൽ കയറങ്ങവേയാണ് യുവാക്കൾ ജില്ലാ റൂറൽ എസ്പിയുടെ കീഴിലുള്ള ഡാൻസാഫ്  ടീം പിടിച്ചത്. തുടർന്ന് പ്രതികളെ വർക്കല പൊലീസിന് കൈമാറുകയായിരുന്നു.


മുഹ്സിൻറെ ദേഹപരിശോധനയിൽ 28 ഗ്രാം എംഡിഎംഎ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. കൂടുതൽ അളവിൽ ലഹരി വസ്തു പ്രതികളുടെ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനമാക്കി പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ എടുത്തുള്ള പരിശോധനയിൽ നിന്നും മലദ്വാരത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. പുറത്തെടുക്കാനുള്ള ശ്രമങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിൽ നടന്നെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.


എംഡിഎംഎ കടത്തിയതിന് അഫ്നാന് ഇതിനുമുമ്പും രണ്ട് കേസുകൾ നിലവിലുള്ളതായും ഈ കേസുകളിൽ റിമാൻഡിൽ ആയതിനുശേഷം പ്രതി ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home