ad
Deshabhimani

വി​ഴി​ഞ്ഞ​ത്ത് 51 ഗ്രാം ​എം​ഡി​എം​എ​ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

mdma.
വെബ് ഡെസ്ക്

Published on May 08, 2026, 04:54 PM | 1 min read

തിരുവനന്തപുരം: വി​ഴി​ഞ്ഞ​ത്ത് 51 ഗ്രാം ​എം​ഡി​എം​എ​യും 2.6 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​രെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് വെ​ള്ള​രി​കു​ണ്ട് ചി​റ്റാ​രി​ക്ക​ൽ പാ​ല​വ​യ​ൽ മെ​യ്യാ​ൽ വ​ലി​യ വീ​ട്ടി​ൽ ജി​ഷ്‌​ണു (30), മ​ല​പ്പു​റം ക​രു​വാ​ര​കു​ണ്ട് കി​ഴ​ക്കേ​ത്ത​ല പാ​റ​ക്ക​ൽ വീ​ട്ടി​ൽ സ​ഹ​ലു റ​ഹ്‌​മാ​ൻ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.


ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വി​ഴി​ഞ്ഞം മു​ക്കോ​ല ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വാ​ട​ക​യ്ക്കെ​ടു​ത്ത ഐ ​ട്വ​ൻറി കാ​റി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് ഇ​വ​രെ​ത്തി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സം​ഘ​മാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.


കോ​വ​ളം, പൂ​വാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​ച്ച എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home