കാറിൽ കടത്തിയത് എംഡിഎംഎയും കഞ്ചാവും; രണ്ടുപേർ അറസ്റ്റിൽ

case
വെബ് ഡെസ്ക്

Published on Nov 06, 2025, 08:07 PM | 1 min read

കോവളം: കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേരേ എക്സൈസ് പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ചിത്തിര നഗറിൽ ഷംനുവിനെയും (29), വെളളനാട് മിനിസിവിൽ സ്റ്റേഷനുസമീപം ദിലീപ് ഭവനിൽ ദിലീപനെയും (43) നെയ്യാറ്റിൻകര റേഞ്ച് എക്‌സൈസ് സംഘമാണ് പിടികൂടിയത്.


കാറിൽ നിന്നും 11.7 ഗ്രാം എംഡിഎംഎയും 26 ഗ്രാം കഞ്ചാവും കണ്ടെത്തി. ഇവർ ഉപയോഗിച്ചിരുന്ന കാർ, മൊബൈൽ ഫോൺ, ഇവരുടെ പക്കലുണ്ടായിരുന്ന 7200 രൂപ എന്നിവയും പിടിച്ചെടുത്തു. ഷംനുവിനെ മുൻപ് 306 ഗ്രാം എംഡിഎംഎ യുമായി മുത്തങ്ങയിൽ വച്ച് പിടികൂടിയിട്ടുണ്ട്. കോട്ടുകാൽ ഉച്ചക്കട പുന്നക്കുളം മേഖലയിൽ വ്യാപകമായി മയക്കുമരുന്ന് വിൽപ്പനയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ പ്രശാന്ത്, അസി. ഇൻസ്‌പെക്ടർ രാജേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രസന്നൻ, അനീഷ്, ലാൽകൃഷ്ണ, വിനോദ്, അൽത്താഫ്, അഖിൽ, സജിത, എസ് സിനി, സുനിൽപോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.




deshabhimani section

Related News

View More
0 comments
Sort by

Home