ad
Deshabhimani

മണിശങ്കർ അയ്യരുടെ നിലപാട് യാഥാർത്ഥ്യം; കോൺഗ്രസ് ബിജെപിയുടെ ബി ടീം: മന്ത്രി എം ബി രാജേഷ്

MB Rajesh.jpg
വെബ് ഡെസ്ക്

Published on Feb 16, 2026, 05:50 PM | 1 min read

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ ഉയർത്തിയ രാഷ്ട്രീയ നിരീക്ഷണങ്ങളെ പിന്തുണച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറിയെന്ന യാഥാർത്ഥ്യമാണ് മണിശങ്കർ അയ്യർ തുറന്നുപറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.


തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിന് കരുത്തില്ലെന്നും കേരളത്തിൽ അവർ എൽഡിഎഫിനെ തകർക്കാൻ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കുകയാണെന്നും രാജേഷ് ചൂണ്ടിക്കാണിച്ചു.


മണിശങ്കർ അയ്യരെപ്പോലെയുള്ള ഒരു മുതിർന്ന നേതാവിന് പോലും കോൺഗ്രസിനുള്ളിലെ അരാജകത്വവും ബിജെപി പ്രീണനവും സഹിക്കാനാവുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന അയ്യരുടെ നിരീക്ഷണം കേരളത്തിലെ ജനമനസ്സ് തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


സ്വന്തം നേതാക്കൾ തന്നെ പാർട്ടിയിലെ ജീർണ്ണത തുറന്നുകാട്ടുമ്പോൾ അതിനെ വ്യക്തിപരമായി അധിക്ഷേപിച്ച് നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പവൻ ഖേരയെപ്പോലെയുള്ളവർ അയ്യർക്കെതിരെ നടത്തുന്ന പരാമർശങ്ങൾ കോൺഗ്രസിന്റെ അച്ചടക്കമില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home