'തടഞ്ഞുവെച്ച 687 കോടിരൂപ അനുവദിക്കണം'; കേന്ദ്രമന്ത്രിയുമായി എം ബി രാജേഷ് കൂടിക്കാഴ്ച നടത്തി

mb rajesh
വെബ് ഡെസ്ക്

Published on Mar 12, 2025, 04:50 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര ഭവന- നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടറുമായി മന്ത്രി എം ബി രാജേഷ് കൂടിക്കാഴ്ച നടത്തി. കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന കേരളത്തിലെ നഗര തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 687 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടെന്ന് എം ബി രാജേഷ് പറഞ്ഞു.


പിഎംഎവൈ അർബൻ പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ഗുണഭോക്താക്കൾ വീടിനു മുന്നിൽ ലോഗോ പതിക്കണമെന്ന ആവശ്യം പിൻവലിക്കണമെന്നും, ലോഗോ പതിക്കുന്നത് ഗുണഭോക്താക്കളുടെ അന്തസിനെ ഹനിക്കുന്നതാണ് എന്നുമുള്ള കേരള സർക്കാരിന്റെ നിലപാട് മന്ത്രിയോട് വ്യക്തമാക്കി. ഈ കാര്യത്തെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. ഏപ്രിലിൽ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി’ ശുചിത്വ കോൺക്ലേവിലേക്കും, മെയ് മാസത്തിൽ കൊച്ചിയിൽ നടക്കുന്ന അർബൻ കോൺക്ലേവിലേക്കും മന്ത്രി മനോഹർ ലാൽ ഖട്ടറെ ക്ഷണിച്ചെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home