Deshabhimani

എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

METHIത
വെബ് ഡെസ്ക്

Published on Nov 01, 2026, 12:00 PM | 1 min read

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യ ബഹുമതി എഴുത്തച്ഛൻ പുരസ്‌കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരി​ഗണിച്ചാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.സൂര്യവംശം, ബ്രാ, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ഹിച്ച്‌കോക്കിന്റെ ഇടപെടൽ എന്നിവയാണ് പ്രധാന കൃതികള്‍

ഡിലൻ തോമസിന്റെ പന്ത്, സംഗീതം ഒരു സമയകലയാണ്, നായകന്മാർ ശവപേടകങ്ങളിൽ എന്നിവയാണ് കഥകൾ.ധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖൻ. ശാസ്‌ത്രം , തത്വചിന്ത മനശാസ്‌ത്രം എന്നിവയെ സർഗാത്മകമായി സമന്വയിപ്പിച്ച എഴുത്തുകാരനാണ് മേതിൽ. ആധുനിക മലയാള ചെറുകഥാ സാഹിത്യത്തിലും നോവൽ സാഹിത്യത്തിലും പ്രധാനിയാണ് മേതിൽ. കുറച്ച് കാലം ദേശാഭിമാനിയിൽ ജോലി ചെയ്തിരുന്നു . ബിരുദ പഠനം കഴിഞ്ഞ ഉടനെ പിജിയുടെ ക്ഷണം അനുസരിച്ചാണ് മേതിൽ ദേശാഭിമാനിയിൽ എത്തിയത്


അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.  കെ.ജി.എസ് അധ്യക്ഷനും കല്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം.പി സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home