ad
Deshabhimani

print edition മാതൃഭൂമിയുടെ വാർത്ത; 
കുഴിയിൽ ചാടിയത്‌ ചെന്നിത്തല

Ramesh Chennithala
വെബ് ഡെസ്ക്

Published on Mar 29, 2026, 05:46 AM | 1 min read

തിരുവനന്തപുരം : സഹകരണ സ്ഥാപനങ്ങളിൽ പൊതു സോഫ്‌റ്റ്‌വെയർ നടപ്പാക്കാൻ ദിനേശ്‌ ഐടി സിസ്റ്റ(ഡിറ്റ്‌സ്‌)ത്തിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്‌ കരാർ നൽകിയതിൽ അഴിമതിയെന്ന രമേശ്‌ ചെന്നിത്തലയുടെ ആരോപണത്തിൽ കഴമ്പില്ല. സഹകരണ വകുപ്പും സഹകരണ സ്ഥാപനവുമായുള്ള ഇടപാടിൽ അഴിമതിക്ക്‌ സാധ്യതയില്ലെന്ന യാഥാർഥ്യം ചെന്നിത്തല മറന്നു. മാതൃഭൂമി ഒരുമാസം മുമ്പ്‌ നൽകിയ വാർത്ത ആവർത്തിച്ച്‌ കുഴിയിൽ ചാടുകയായിരുന്നു ചെന്നിത്തല.

സംസ്ഥാനത്തെ പ്രാഥമിക സംഘങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ ഏകീകൃത സോഫ്‌റ്റ്‌വെയർ നടപ്പാക്കാനുള്ള നടപടി ആരംഭിച്ചത്‌ 2021ലാണ്‌. ടെൻഡറിൽ 206.44 കോടി രൂപ ടാറ്റാ കൺസൾട്ടൻസി സർവീസസിന്‌ കരാർ നൽകിയെങ്കിലും ഇ‍ൗ തുകയ്‌ക്ക്‌ സാധിക്കില്ലെന്ന്‌ പറഞ്ഞ്‌ 2024 ഒക്‌ടോബറിൽ അവർ പിൻമാറി. ചെന്നിത്തല ആരോപിക്കുന്നതുപോലെ ഒഴിവാക്കിയതല്ലെന്ന്‌ ഇതിലൂടെ വ്യക്തമാകും. തുടർന്ന്‌ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതി പുതിയ ടെൻഡർ വിളിക്കാൻ തീരുമാനിച്ചു. ടെക്‌നിക്കൽ കമ്മിറ്റി ചേർന്ന്‌ പൊതു സോഫ്‌റ്റ്‌വെയർ മാനദണ്ഡം നിശ്‌ചയിച്ചു. നവംബർ മൂന്നിന്‌ ഇ ടെൻഡർ വിളിച്ചു. ഫെബ്രുവരിയിൽ ടെൻഡർ തുറന്നു. സോഫ്‌റ്റ്‌വെയർ ഡെമോയിലൂടെ സാങ്കേതിക മൂല്യനിർണയം നടത്തി.

ഉയർന്ന സ്‌കോർ ലഭിച്ച ദിനേശ്‌ കൺസോർഷ്യത്തിന്റെ 49.90 കോടി രൂപയുടെ ടെൻഡർ അംഗീക
രിച്ചു. ടിസിഎസ്‌ പിൻമാറിയശേഷം പുതിയ ടെൻഡൻ നടപടിയിലൂടെ ദിനേശ്‌ ഐടി സിസ്റ്റത്തിന്റെ കൺസോർഷ്യത്തിന്‌ കരാർ നൽകിയതിനെയാണ്‌ അഴിമതിയെന്ന്‌ ചെന്നിത്തലയും മാതൃഭൂമിയും പറയുന്നത്‌. സോഫ്‌റ്റ്‌വെയർ രംഗത്ത്‌ ദിനേശ്‌ കൺസോർഷ്യത്തിന്‌ പരിചയമില്ലെന്ന ആരോപണം തെറ്റാണ്‌. 28 വർഷമായി ഐടി രംഗത്തുള്ള ഡിറ്റ്‌സ്‌ ഇൻസ്‌റ്റാൾചെയ്‌ത സോഫ്‌റ്റ്‌വെയറിലാണ്‌ സംസ്ഥാനത്തെ 280 സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home