മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന്റെ ഫ്ളക്സ് കത്തിച്ച് യൂത്ത് ലീഗ്

മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴ പുന്നമറ്റത്ത് മാത്യു കുഴൽനാടൻ എംഎൽയുടെ ഫ്ല്ളക്സ് കത്തിച്ച് യൂത്ത് ലീഗ് പ്രതിഷേധം. കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന കുഴൽനാടന്റെ പ്രസ്താവനക്കെതിരെയാണ് ശക്തമായ പ്രതിൽഷേധം ഉയർന്നത്. കുഴൽനാടന്റെ പ്രസ്താവന വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗുകാർ പ്രകടനവുമായി എത്തി ഫ്ളക്സ് കത്തിച്ചത്.
മുസ്ലീം ലീഗീന്റെ ആഭ്യന്തര കാര്യത്തിൽ കോൺഗ്രസ് ഇടപെടാറില്ല.അതുപോലെ തന്നെയായിരിക്കണം തിരിച്ചുമെന്നായിരുന്നു കുഴൽനാടന്റെ പ്രസ്താവന.വിഷയത്തിൽ പ്രതിഷേധവുമയി മുന്നോട്ട് പോകാൻ തന്നെയാണ് യൂത്ത് ലീഗ് തീരുമാനം.










0 comments