മാത്യു കുഴൽനാടന്‌ വിവരാവകാശ കമീഷനിൽനിന്ന്‌ തിരിച്ചടി

Mathew Kuzhalnadan
വെബ് ഡെസ്ക്

Published on Mar 29, 2025, 08:47 AM | 1 min read

തിരുവനന്തപുരം: പൊലീസ്‌ ആസ്ഥാനത്തെ രഹസ്യവിഭാഗത്തിൽനിന്ന്‌ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ അനുവദിക്കാത്തതിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ അപ്പീൽ സംസ്ഥാന വിവരാവകാശ കമീഷൻ തള്ളി. പൊലീസിന്റെ രഹസ്യവിഭാഗം വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരുന്നില്ലെന്ന വാദം അംഗീകരിച്ചാണ്‌ മുഖ്യ വിവരാവകാശ കമീഷണർ വി ഹരിനായരുടെ വിധി.


കഴിഞ്ഞവർഷം മെയ്‌ 30നായിരുന്നു മാത്യു കുഴൽനാടന്റെ അപേക്ഷ. ഇതിന്‌ പൊലീസ്‌ ആസ്ഥാനത്തുനിന്ന്‌ ജൂൺ 28ന്‌ മറുപടി നൽകി. വിവരം ലഭ്യമായില്ലെന്നുകാട്ടി ആഗസ്‌ത്‌ 25ന്‌ അപ്പീൽ നൽകി. സെപ്‌തംബർ ആറിന്‌ ഇതിൽ മറുപടി നൽകി. കഴിഞ്ഞവർഷം ഒക്‌ടോബർ 10ന്‌ സംസ്ഥാന വിവരാവകാശ കമീഷനിൽ അപ്പീൽ നൽകി. അതിൽ വാദം കേട്ടശേഷമാണ്‌ മുഖ്യ വിവരാവകാശ കമീഷണറുടെ വിധി.


വിവരാവകാശ ഉദ്യോഗസ്ഥന്റെ തീരുമാനത്തിൽ ഇടപെടാൻ കാരണം കാണുന്നില്ലെന്ന്‌ വിധിയിൽ പറയുന്നു. മാത്രമല്ല, കൊച്ചിൻ മിനറൽസ്‌ ആൻഡ്‌ റൂട്ടൈൽ ലിമിറ്റഡും ബംഗളൂരുവിലെ എക്‌സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്നതല്ലാതെ അതിനുള്ള വിവരങ്ങൾ സമർപ്പിച്ചിട്ടുമില്ല– വിധിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home