ചേർത്തലയിൽ വൻ കഞ്ചാവ് വേട്ട: രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

അസറുൽ മുള്ള, സിമുൾ
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ വൻ കഞ്ചാവ് വേട്ട. 27 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശികളായ സിമുൾ, അസറുൽ മുള്ള, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളിൽ ചേർത്തല എക്സൈസ് സർക്കിൾ ഓഫീസിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ കുടുങ്ങുന്നത്. ജില്ലയിലെ പല സ്ഥലങ്ങളിലേക്കും കഞ്ചാവ് എത്തിക്കുന്ന ക്യാര്യർമാരായി പ്രവർത്തിക്കുന്നവരായിരുന്നു ഇരുവരും.

ഇൻസ്‌പെക്ടർ എൻ ബാബു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ജി ജയകുമാർ, സജിമോൻ കെ പി, വിജയകുമാർ, പ്രിവന്റീവ് ഓഫീസർ മുസ്തഫ എച്ച്, സിവിൽ എക്സൈസ് ഓഫീസർ ജിനു എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ ബെൻസി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments