ad
Deshabhimani

തിരുവനന്തപുരത്ത് ഫർണിച്ചർ ​ഗോഡൗണിൽ വൻ തീപിടിത്തം

Marappalam Furniture fire

തീപിടിത്തമുണ്ടായ ​ഗോഡൗൺ

വെബ് ഡെസ്ക്

Published on Sep 10, 2026, 03:36 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം മരപ്പാലത്ത് ഫർണിച്ചർ കടയുടെ ​ഗോഡൗണിൽ വൻ തീപിടിത്തം. ചാക്കയിൽനിന്നും ചെങ്കൽചൂളയിൽനിന്നുമുള്ള ഫയർഫോഴ്സ് സംഘം തീയണക്കാനുള്ള ശ്രമം തുടരുകയാണ്.


വ്യാഴം ഉച്ചയോടെയാണ് സംഭവം. മെത്ത, ചൂരൽ തുടങ്ങിയ സൂക്ഷിച്ചിരുന്ന ​ഗോ​ഡൗണിനാണ് തീപിടിച്ചത്. രണ്ടാഴ്ച ജോയ് ഫർണിച്ചർ എന്ന കടയിൽ തീപിടിത്തമുണ്ടാകുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. അന്ന് ബാക്കിവന്ന സാധനങ്ങളാണ് ​ഗോഡൗണിലേക്ക് മാറ്റിയത്. അൻപത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home