ad
Deshabhimani

print edition മാരിയുംപോയി, അനാഥരായി കുഞ്ഞുങ്ങൾ

Mari elephent attack.jpg
avatar
സ്വന്തം ലേഖകൻ

Published on Jun 09, 2026, 12:01 AM | 1 min read

സൂര്യനെല്ലി: കാട്ടാനക്കലിയിൽ മാരിയുടെ ജീവൻ പൊലിഞ്ഞതോടെ അനാഥരായത്‌ രണ്ട്‌ കുഞ്ഞുങ്ങൾ. മാരിയുടെ ഭർത്താവ്‌ രാജ ഒരുവർഷംമുന്പാണ്‌ ഹൃദയാഘാതത്താൽ മരിച്ചത്‌. കുട്ടികളെ സ്കൂളിൽ വിടാൻ ഇറങ്ങിയപ്പോൾ അവരുടെ മുന്നിൽവച്ചാണ്‌ കാട്ടാന മാരിയെ മണ്ണിലിട്ട്‌ ചവിട്ടിക്കൊന്നത്‌.


ഒപ്പം നടന്ന ഇളയ മകൻ രക്ഷാനും ഗുരുതര പരിക്കുണ്ട്‌. തലയിൽ ചവിട്ടേറ്റ രക്ഷാൻ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. ഏതാനും മീറ്റർ പിന്നിലായി നടന്ന മകൾ രക്ഷിണ ഓടി രക്ഷപ്പെടുകയായിരുന്നു. ചക്കക്കൊന്പനൊപ്പം എപ്പോഴും നടക്കുന്ന ആനകളാണ്‌ ഇവരെ ആക്രമിച്ചതെന്നാണ്‌ വിവരം. ഗവ. സ്‌കൂളിൽ ഏഴിലും പത്തിലും പഠിക്കുന്ന കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന്‌ നാട്ടുകാർ ആ വശ്യപ്പെട്ടു. ചികിത്സാച്ചെലവും പഠനച്ചെലവും ഏറ്റെടുത്ത്‌ പ്രായപൂർത്തിയാകുന്പോൾ ജോലിയും നൽകണമെന്നാണ്‌ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home