ad
Deshabhimani

തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രത്തിനെതിരായ മാർച്ചിൽ അണിനിരന്ന് പതിനായിരങ്ങൾ

cpim

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 15, 2026, 06:36 PM | 1 min read

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്കും മറ്റിടങ്ങളിൽ ജില്ലാ കേന്ദ്രത്തിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ച്‌ നടത്തി. എൻആർഇജി വർക്കേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. ലോക്‌ഭവൻ മാർച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്തു.


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ നിയമം അട്ടിമറിച്ച്‌ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്ന്‌ ഗ്രാമീണദരിദ്രരുടെ ജീവിതം തകർക്കുന്നതാണ്‌ പുതിയ വിബിജി ആർഎഎംജി നിയമം. ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ കുറച്ചതും കാർഷികമേഖലയെ പൂർണമായും ഒഴിവാക്കിയതും 125 ദിവസം തൊഴിൽ നൽകുമെന്ന പ്രഖ്യാപനം അസാധ്യമാക്കുന്നതുമാണ്‌ പുതിയ നിയമം. തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കുന്ന കേന്ദ്രനയത്തിനെതിരായ പ്രക്ഷോഭത്തിൽ പതിനായിരങ്ങളാണ് അണിനിരന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home