ad
Deshabhimani

print edition അമ്പലപ്പുഴയിലെ കൂറുമാറ്റത്തിന്‌ 
‘മനോരമ ’ സഹായം

congress

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 23, 2026, 12:00 AM | 1 min read

ആലപ്പുഴ : ജി സുധാകരനെ യുഡിഎഫിൽ എത്തിക്കാനുള്ള ഗൂഢാലോചനയ്‌ക്ക്‌ യുഡിഎഫ്‌ അനുകൂല പത്രമായ മലയാള മനോരമ സഹായം വാഗ്‌ദാനം ചെയ്‌തതായി വെളിപ്പെടുത്തൽ. യുഡിഎഫ്‌ സ്വതന്ത്രനായി അന്പലപ്പുഴയിൽ മത്സരരംഗത്തെത്തിയ ജി സുധാകരൻ തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.


‘മലയാള മനോരമ’ എഡിറ്റർ ഫിലിപ്പ്‌ മാത്യു ഒരുമാസം മുന്പ്‌ തന്നെ വിളിച്ചിരുന്നെന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന്‌ അന്വേഷിച്ചിരുന്നെന്നുമാണ്‌ സുധാകരൻ പറഞ്ഞത്‌. ഇടതുപക്ഷത്തിന്‌ എതിരായ രാഷ്‌ട്രീയ ഗൂ-ഢാലോചനയിൽ പത്രാധിപർതന്നെ നേരിട്ട്‌ പങ്കെടുത്ത വിവരം പുറത്തുവരുന്നത്‌ ആദ്യമായാണ്‌.


കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ ‘ഡീൽ’ ഉറപ്പിക്കുന്നതിന്‌ ജി സുധാകരനുമായി നേരത്തേ മുതൽ ബന്ധപ്പെട്ടതായി വാർത്തയുണ്ട്‌. സുധാകരനെ അനുകൂലിച്ച്‌ കെ സി വേണുഗോപാൽ നേരത്തേ നടത്തിയ ചില പ്രസ്‌താവനകളും ഇതിന്റെ സൂചന നൽകുന്നു. അതിനു പിന്നാലെ പത്രാധിപർ തന്നെ വിളിച്ച്‌ സഹായം വാഗ്‌ദാനം ചെയ്‌തത്‌ കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ വിമോചന സമരകാലത്ത്‌ രൂപപ്പെട്ട വലതുപക്ഷ മാധ്യമ കൂട്ടുകെട്ട്‌ ഇന്നും തുടരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home