കരട്‌ പട്ടിക വിവാദമാക്കുന്നത്‌ രാഷ്ട്രീയലക്ഷ്യത്തോടെ

ഇംഗ്ലീഷിൽ സത്യം പറയും , 
മലയാളത്തിൽ വളച്ചൊടിക്കും ; മനോരമയുടെ ഇരട്ടത്താപ്പ്‌

manorama

കരട് വോട്ടർപ്പട്ടിക സംബന്ധിച്ച മനോരമയുടെ ഇംഗ്ലീഷ് ഓൺലെെൻ വാർത്തയുടെ സ്ക്രീൻഷോട്ട്‌

avatar
മിൽജിത്‌ രവീന്ദ്രൻ

Published on Jul 29, 2025, 02:54 AM | 2 min read


തിരുവനന്തപുരം

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രസിദ്ധീകരിച്ച കരട്‌ പട്ടികയുടെ പേരിൽ പ്രതിപക്ഷവും മനോരമയടക്കമുള്ള യുഡിഎഫ്‌ പത്രങ്ങളും വിവാദമുണ്ടാക്കുന്നത്‌ രാഷ്ട്രീയ ലക്ഷ്യത്തോടെ. വോട്ടർമാരുടെ എണ്ണം 10 ലക്ഷം കുറഞ്ഞെന്നായിരുന്നു മനോരമയുടെ ആദ്യവാർത്ത. പത്രത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകിയ മനോരമ പക്ഷേ, ഇംഗ്ലീഷ്‌ ഓൺലൈൻ പതിപ്പിൽ വസ്‌തുത വ്യക്തമാക്കുകയും ചെയ്‌തു.


കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തയ്യാറാക്കിയ പട്ടികയിൽ സംസ്ഥാനത്ത്‌ 2,77,20,818 വോട്ടർമാരാണുണ്ടായിരുന്നത്‌. സംസ്ഥാന കമീഷൻ ജൂൺ 23ന്‌ പ്രസിദ്ധീകരിച്ച കരട്‌ പട്ടികയിൽ 2,66,78,256ഉം. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്‌ പട്ടിക പരിഷ്‌കരിച്ചത്‌. അതുകൊണ്ടുതന്നെ പരമാവധിപേരെ ഉൾപ്പെടുത്താൻ ശ്രമിച്ചു. മരണമടഞ്ഞവരും സ്ഥലംമാറിപ്പോയവരുമടക്കം പട്ടികയിൽ ഇടംനേടി. സംസ്ഥാന കമീഷനാകട്ടെ, 2020ലെ പട്ടിക 2023, 2024 വർഷങ്ങളിലും, ഈ വർഷവും സമഗ്രമായി പരിഷ്‌കരിച്ചു.


കേന്ദ്ര കമീഷന്റെ ഇആർഒയായി പ്രവർത്തിക്കുന്നത്‌ ജില്ലാ അടിസ്ഥാനത്തിലുള്ള ഡെപ്യൂട്ടി കലക്ടറാണ്‌. സംസ്ഥാന കമീഷനിലാകട്ടെ, ഇആർഒമാർ അതത്‌ തദ്ദേശസ്ഥാപന സെക്രട്ടറിമാരും. അതുകൊണ്ടുതന്നെ, സംസ്ഥാന കമീഷന്‌ താഴേത്തട്ടിൽനിന്ന്‌ കൃത്യമായി വിവരശേഖരണം സാധ്യമാകും. സംസ്ഥാന കമീഷന്റെ പട്ടികയിൽ ജനുവരി ഒന്നിന്‌ 18 വയസ്‌ പൂർത്തിയാകുന്നവർക്കു മാത്രമാണ്‌ പേരുചേർക്കാനാവുക. കേന്ദ്ര കമീഷന്റേതിൽ ജനുവരി ഒന്ന്‌, ഏപ്രിൽ ഒന്ന്‌, ജൂലൈ ഒന്ന്‌, ആഗസ്‌ത്‌ ഒന്ന്‌ എന്നീ തീയതികളിൽ 18 വയസ്‌ പൂർത്തിയാക്കുന്നവർക്ക്‌ പേരുചേർക്കാം. ഇക്കാരണങ്ങൾകൊണ്ടാണ്‌ കേന്ദ്ര കമീഷന്റെ പട്ടികയിൽ വോട്ടർമാരുടെ എണ്ണം കൂടുന്നത്‌–- മനോരമ ഇംഗ്ലീഷ്‌ വാർത്തയിൽ വ്യക്തമാക്കുന്നു. പത്രത്തിലാകട്ടെ, ‘വോട്ടർപ്പട്ടികയിൽനിന്ന്‌ പത്തുലക്ഷത്തോളം പേർ അപ്രത്യക്ഷരായി’ എന്ന്‌ മുഖപ്രസംഗമടക്കം നൽകി ‘ജാഗ്രത’ കാണിച്ചു.


ഹൈക്കോടതി നടപടിയും വളച്ചൊടിച്ചു

ചാലക്കുടി നഗരസഭയിലെ വെട്ടുകടവ് വാർഡിന്റെ അതിർത്തി നിർണയം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമീഷന്റെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയെന്നായിരുന്നു മനോരമയുടെ ഒന്നാംപേജ്‌ വാർത്ത. അതിർത്തി നിർണയം നടത്താൻ ഉപയോഗിച്ച ക്യൂ-ഫീൽഡ് ആപ്പ് മുഖേന വരച്ച മാപ്പിൽ അതിർത്തി രേഖപ്പെടുത്തിയതിൽ അപാകമുണ്ടെന്ന്‌ ഹൈക്കോടതിയിലെ ഹർജിക്കാരൻ നേരത്തേ ഡീലിമിറ്റേഷൻ കമീഷന് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച കമീഷൻ നടപടിക്രമം പാലിച്ച് അതിർത്തി മാറ്റിനിശ്‌ചയിച്ച്‌ വിജ്ഞാപനവും പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി, ഉന്നയിച്ച പരാതികളെല്ലാം പരിഹരിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി അവസാനിപ്പിച്ചു. ഇതിനെയാണ്‌ വിജ്ഞാപനം റദ്ദാക്കിയെന്ന്‌ വളച്ചൊടിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home