ad
Deshabhimani

print edition ആചാര്യസ്‌മരണയിൽ മന്നം സമാധിദിനാചരണം

mannam samadhi
വെബ് ഡെസ്ക്

Published on Feb 26, 2026, 02:25 AM | 1 min read


ചങ്ങനാശേരി

മന്നത്ത്‌ പത്മനാഭന്റെ സമാധിദിനത്തിൽ പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചനക്കായി പതിനായിരങ്ങളെത്തി. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തും സംസ്ഥാനത്തെ മുഴുവൻ യൂണിയനുകളിലും കരയോഗങ്ങളിലും സമാധിദിനം വിവിധ ചടങ്ങുകളോടെ ആചരിച്ചു. ​രാവിലെ 6.30 മുതൽ മന്നം സമാധിയിൽ വിവിധ സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരെത്തി പുഷ്പാർച്ചന നടത്തി. എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നേതൃത്വത്തിൽ സമാധി മണ്ഡപത്തിൽ നാമജപം നടന്നു.


ചീഫ് വിപ്പ് എൻ ജയരാജ്, എംപിമാരായ കെ ഫ്രാൻസിസ്‌ ജോർജ്, കൊടിക്കുന്നിൽ സുരേഷ്, ജോബ് മൈക്കിൾ എംഎൽഎ എന്നിവരടക്കം വിവിധ രാഷ്ട്രീയ നേതാക്കളും സമാധിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. നാമജപത്തിന് ശേഷം ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കർപ്പൂരാരതി നടത്തി. പ്രസിഡന്റ് എം ശശികുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. സെക്രട്ടറി ഹരികുമാർ കോയിക്കൽ, ഖജാൻജി എൻ വി അയ്യപ്പൻപിള്ള, കെ പി നാരായണപിള്ള എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home