തുറമുഖം കണ്ട് മഞ്‌ജു വാര്യർ; വീഡിയോ വൈറൽ

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ പ്രവർത്തനം മഞ്‌ജു വാര്യർക്ക് വനിതാ ജീവനക്കാർ വിശദീകരിച്ചു നൽകുന്നു
തിരുവനന്തപുരം: കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനം നേരിൽ അറിഞ്ഞ് നടി മഞ്‌ജുവാര്യർ. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ നേട്ടം അവതരിപ്പിച്ച് ഇൻസ്‌റ്റാഗ്രാമിലാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തത്. ഇത് മണിക്കൂറുകൾക്കകം വൈറലായി. തുറമുഖം കാണാൻ എത്തിയ മഞ്‌ജു വാര്യർ, ചരക്കുനീക്കവും തുറമുഖത്തിന്റെ പ്രവർത്തനവും കണ്ട് കണ്ട് മനസ്സിലാക്കി.
സെമി ഓട്ടോമേറ്റഡ് തുറമുഖത്ത് ക്രെയിനുകൾ ഓപ്പറേറ്റ് ചെയ്യുന്ന വനിതാജീവനക്കാരുമായി സംസാരിച്ചു. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ഐറിനയെ എത്തിയകാര്യവും വീഡിയോ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം രാഷ്ട്രനിർമാണത്തിന് കേരളം സംഭാവന ചെയ്‌ത തുറമുഖത്തിന്റെ പ്രശസ്‌തി നാൾക്കുനാൾ വർധിക്കുകയാണ്.









0 comments