ad
Deshabhimani

മഞ്ചേരി മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരന് മർദ്ദനം; രോഗിക്കൊപ്പമെത്തിയ സംഘം ആക്രമിച്ചതായി പരാതി

manjeri

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 15, 2026, 10:14 PM | 1 min read

മഞ്ചേരി: മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനെ ആറംഗ സംഘം മർദ്ദിച്ചു. സെക്യൂരിറ്റി സൂപ്പർവൈസറായ നിലമ്പൂർ സ്വദേശി പ്രശാന്തനാണ് മർദ്ദനമേറ്റത്.


രോഗിക്കൊപ്പം കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞതിനെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.


ആശുപത്രിയുടെ ഉള്ളിലേക്ക് രോഗിക്കൊപ്പം അധികം ആളുകളെ കയറ്റിവിടാൻ കഴിയില്ലെന്ന് പ്രശാന്തൻ വ്യക്തമാക്കിയതോടെ ഒപ്പമുണ്ടായിരുന്നവർ പ്രകോപിതരാവുകയായിരുന്നു.


തുടർന്ന് ആറംഗ സംഘം ഇദ്ദേഹത്തെ വളഞ്ഞിട്ട് മർദ്ദിച്ചു. ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ പ്രശാന്തനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home