Deshabhimani

കൂടിയ വിലയ്ക്ക് വൈദ്യുതി, ബാധ്യത ജനങ്ങൾക്ക്; കെഎസ്ഇബിക്കെതിരെ റ​ഗുലേറ്ററി കമീഷൻ

electricity act amendment
വെബ് ഡെസ്ക്

Published on Oct 23, 2026, 06:09 PM | 1 min read

തിരുവനന്തപുരം: ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നതിന്‌ സാഹചര്യമൊരുങ്ങിയ കെഎസ്‌ഇബിക്കെതിരെ രൂക്ഷ വിമർശനവുമായി ഇലക്ട്രിസിറ്റി റഗുലേറ്ററി കമീഷൻ. നിലവിൽ ലഭ്യമായ വൈദ്യുതി പോലും പരി​ഗണിക്കാതെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിന് അനുമതി തേടിയതിന് പിന്നാലെയാണ് വിമർശനം. യൂണിറ്റിന് 13.89 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ 36.246 കോടിരൂപയുടെ ബാധ്യതയുണ്ടാകും. ഈ സാമ്പത്തിക ബാധ്യത ജനങ്ങൾക്ക് കൈമാറാതെ മറികടക്കാൻ മാർ​ഗം കണ്ടെത്തിയിട്ടുണ്ടോ എന്നും റ​ഗുലേറ്ററി കമീഷൻ ചോദിച്ചു. വൈദ്യുതി പ്രതിസന്ധിയെ കുറിച്ച് ജൂണിൽ തന്നെ വ്യക്തമായ സൂചന ലഭിച്ചിട്ടും വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ കെഎസ്എബി തയ്യാറായില്ലെന്നും കമീഷൻ വിമർശിച്ചു.


വൈദ്യുതി നിരക്കിലും സർചാർജുകളിലും വൻ വർധനവ് വരുത്തുന്ന പുതിയ താരിഫ് നയം റഗുലേറ്ററി കമീഷൻ കഴിഞ്ഞ ദിവസമാണ് വിജ്ഞാപനം ചെയ്തത്. നികുതിഭാരവും കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് മേൽ വലിയ സാമ്പത്തിക തിരിച്ചടിയാണ് തീരുമാനം.


അടുത്ത അഞ്ച് വർഷത്തേക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്. അടുത്ത ഏപ്രിൽ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. പുതിയ തീരുമാനത്തിലൂടെ വിലക്കയറ്റവും അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധാരണക്കാരുടെ വൈദ്യുതി ബില്ലുകളിൽ വൻ വർധനവാണ് ഉണ്ടാവുക. തുടർച്ചയായ വൈദ്യുതി മുടക്കം കൊണ്ട് വലയുന്ന ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ് സർക്കാരിന്റെ പുതിയ തീരുമാനം.


കാലവർഷത്തിന്റെ ചാഞ്ചാട്ടം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതില്‍ വൈദ്യുതിബോര്‍ഡിനും സര്‍ക്കാരിനും പിഴച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇ‍ൗ സാഹചര്യത്തിൽ ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാൻ ബോർഡ്‌ ഏറെ താൽപ്പര്യം കാട്ടുകയായിരുന്നു. ഇതിന്‌ റെഗുലേറ്ററി കമീഷൻ അനുമതിയും നൽകി. കൂടിയവില നൽകേണ്ടി വരുന്നതുമൂലമുള്ള അധികഭാരം ഉപഭോക്താക്കളുടെമേൽ അടിച്ചേൽപ്പിക്കുമ്പോൾ വൈദ്യുതി ഉൽപ്പാദകരായ സ്വകാര്യ കമ്പനികൾക്കാണ്‌ നേട്ടം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home