Deshabhimani

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; അപകടം മൂന്നാറിൽ

Landslide
വെബ് ഡെസ്ക്

Published on Oct 23, 2026, 06:49 PM | 1 min read

മൂന്നാർ : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിന് സമീപമാണ് മണ്ണിടിഞ്ഞ് കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. അപകടമുണ്ടായ സമയത്ത് വാഹനങ്ങളൊന്നും കടന്നുപോകാഞ്ഞതിനാൽ വൻ ​ദുരന്തം ഒഴിവായി. സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ പരിക്കുകളില്ലാതെ രക്ഷപെട്ടു. മുമ്പും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. ഇത് നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് വ്യാപകമായി മഴ പെയ്തിരുന്നു. മണ്ണിടിഞ്ഞതിനെത്തുടർന്ന് ഇതുവഴിയുള്ള ​ഗതാ​ഗതം പൂർണമായി നിരോധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home