Deshabhimani

ഏഷ്യൻ പാരാ ഗെയിംസ്: 114 മെഡലുമായി ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; 30 സ്വർണം

Asian Para Games.jpg
വെബ് ഡെസ്ക്

Published on Oct 23, 2026, 07:00 PM | 1 min read

നഗോയ: ഏഷ്യൻ പാരാ ഗെയിംസ് മെഡൽ നേട്ടത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ. 30 സ്വർണവും 35 വെള്ളിയും 49 വെങ്കലവും ഉൾപ്പെടെ 114 മെഡലുകൾ നേടിയാണ് ഇന്ത്യ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 2022ലെ ഗെയിംസിൽ നേടിയ 111 മെഡലെന്ന് റെക്കോഡാണ് ഇന്ത്യൻ സംഘം മറികടന്നത്. 2022-ൽ 29 സ്വർണവും 31 വെള്ളിയും 51 വെങ്കലവുമാണ് ഇന്ത്യ നേടിയത്. നിലവിൽ മെഡൽ പട്ടികയിൽ ചൈന 204 സ്വർണമടക്കം 427 മെഡലുമായി കുതിക്കുമ്പോൾ ഇന്ത്യ നാലാംസ്ഥാനത്താണ്‌.


പുരുഷന്മാരുടെ 400 മീറ്റർ ടി 44 വിഭാഗത്തിൽ സന്ദീപ് കുമാറും ജാവലിൻ ത്രോ എഫ് 37/38 വിഭാഗത്തിൽ ഹനിയും ലോകറെക്കോഡോടെ സ്വർണം നേടി. 52.28 സെക്കൻഡിൽ ഓടിയാണ് സന്ദീപ് റെക്കോഡിട്ടത്. ഇന്ത്യയുടെ അജയ് കുമാർ വെങ്കലം നേടി. ജാവലിൻ ത്രോയിൽ 60.49 മീറ്റർ എറിഞ്ഞാണ് ഹാനി റെക്കോഡോടെ സ്വർണം സ്വന്തമാക്കിയത്.


ജാവലിൻ ത്രോ F44 വിഭാഗത്തിൽ സുമിത് ആന്റിൽ 72.46 മീറ്റർ എറിഞ്ഞ് സ്വർണം നേടി. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് എസ്‌ എച്ച്-1 ൽ മോണയും സ്വ‍ർണം നേടി. മത്സരത്തിൽ 357.5 പോയിന്റുകൾ നേടിയാണ് താരം റെക്കോഡ് മികവോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വനിതാ ഡബിൾസ് എസ്‌എൽ3- എസ്‌യു5 വിഭാഗത്തിൽ തുളസിമതി മുരുഗേശൻ– മാനസി ജോഷി സഖ്യവും സ്വർണം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home