Deshabhimani

16 കാരിയായ അതിജീവിതയുടെ ​ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി

kerala highcourt new 1
വെബ് ഡെസ്ക്

Published on Oct 23, 2026, 06:43 PM | 1 min read

കൊച്ചി: ലൈം​ഗികാതിക്രമത്തിനിരയായ 16 കാരിയുടെ ​ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. പെൺകുട്ടിയുടെ അമ്മയാണ് ​ഗർഭച്ഛിദ്രം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജസ്റ്റിസ്‌ ഹരിശങ്കർ വി മേനോന്റേതാണ് ഉത്തരവ്. 27 ആഴ്ച പിന്നിട്ട ​ഗർഭം അലസിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.


പെൺകുട്ടിയുടെ പ്രായവും സാമൂഹിക സാഹചര്യങ്ങളും കണക്കിലെടുത്ത് ഗർഭച്ഛിദ്രം നടത്താമെന്ന് കോടതി നിയോഗിച്ച വിദഗ്ദ്ധ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് അനുകൂല വിധിയുണ്ടായത്. നടപടികൾക്കു മുൻപ് പെൺകുട്ടിയുടെയും മാതാവിന്റെയും രേഖാമൂലമുള്ള സമ്മതപത്രം വാങ്ങണമെന്നും ഉത്തരവിലുണ്ട്. ​ഗർഭം അലസിപ്പിക്കുന്ന നടപടിക്കിടെ കുഞ്ഞ് ജീവനോടെ ജനിക്കുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ നവജാത ശിശു പരിചരണവും ചികിത്സയും സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home