പാരിസിൽ നഗരമധ്യത്തിൽ വെടിവയ്പ്; ഒരു മരണം: ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ്

പാരിസ് : ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ നഗരമധ്യത്തിൽ വെടിവയ്പ്. ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ട്രാപ്പസ്, ലാ വെറിയേർ നഗരങ്ങളിലെ മൂന്നിടങ്ങളിലാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വാഹനത്തിലെത്തിയ അക്രമി ജനങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കോ ഓട്ടോമാറ്റിക് ആയുധമോ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തരമന്ത്രി ലോറന്റ് ന്യൂനസ് പറഞ്ഞു.
കൊല്ലപ്പെട്ടയാൾ ആഫ്രിക്കൻ വംശജനാണെന്നും ഗുരുതരമായി പരിക്കേറ്റവരിലും ആഫ്രിക്കൻ വംശജനുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന് വംശീയ വിദ്വേഷവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കാൻ ഫ്രാൻസിലെ ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ഏറ്റെടുത്തതായും അധികൃതർ വ്യക്തമാക്കി. ജീവിതച്ചെലവ് വർധനയ്ക്കെതിരെ ഫ്രാൻസിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.








0 comments