ad
Deshabhimani

മധ്യവയസ്കൻ വിഷക്കായ കഴിച്ച്​ ജീവനൊടുക്കി

man suicided.
വെബ് ഡെസ്ക്

Published on Jul 19, 2025, 05:54 PM | 1 min read

ആലപ്പുഴ: മധ്യ വയസ്കൻ ലോഡ്ജിൽ മുറിയെടുത്ത ശേഷം വിഷക്കായ കഴിച്ച്​ ജീവനൊടുക്കി. ആലപ്പുഴ നഗരസഭ മംഗലം വാർഡിൽ കെട്ടിട നിർമാണത്തൊഴിലാളിയായ പള്ളിപറമ്പിൽ വീട്ടിൽ പി ജെ ബെന്നി (51) ആണ് മരിച്ചത്. വെള്ളി വൈകിട്ട്​ പുലയൻവഴിക്ക്​ സമീപമായിരുന്നു ​ സംഭവം.


ആത്മഹത്യ ചെയ്യാനായി​ ലോഡ്ജിൽ മുറിയെടുത്ത ബെന്നി ആത്മ​​ഹത്യകുറിപ്പ്​ എഴുതാൻ പേനയും ​പേപ്പറും സംഘടിപ്പിക്കാൻ ലോഡ്ജിന്​ സമീപത്തെ പഴക്കടയിൽ പോയിരുന്നു. കടയിൽവെച്ച്​ വാക്കേറ്റവും സംഘർഷവും ഉണ്ടായി. ലോഡ്ജിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.


മുറിയിൽ കയറി ഒരുപാട് സമയം കഴിഞ്ഞിട്ടും ബെന്നിയെ കാണാത്തിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർക്ക് സംശയം തോന്നുകയും. പരിചയക്കാരേയും വീട്ടുകാരേയും ബന്ധപ്പെടുകയും ചെയ്തു. ബന്ധുക്കളും ലോഡ്ജ് ജീവനക്കാരും ചേർന്ന് വാതിൽതകർത്ത് അകത്ത് പ്രവേശിച്ചപ്പോൾ വിഷക്കായ കഴിച്ച് അവശനിലയിലായിരുന്നു ബെന്നി. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിഷക്കായ കഴിച്ചതാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. അസ്വാഭാവിക മരണത്തിന് സ‍ൗത്ത് പൊലീസ്​ കേസെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ്​ ആത്മഹത്യക്ക്​ പ്രേരിപ്പിച്ചതെന്നും മുറിയിൽനിന്ന്​ കണ്ടെടുത്ത ആത്മഹത്യാകുറിപ്പിൽ വിവരങ്ങളുണ്ടെന്നും പൊലീസ്​ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home