രോഗിയുമായി പോയ ആംബുലൻസിന് മുന്നിലേക്ക് ചാടി ആത്മഹത്യ ശ്രമം; യുവാവ് ഗുരുതരാവസ്ഥയില്‍

താമരശേരി: വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് രോഗിയുമായി പോവുകായിരുന്ന ആംബുലൻസിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ . ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം താമരശേരി ചുരം ആറാം വളവിന് സമീപമാണ് കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആംബുലൻസിന്റെ മുന്നിലേക്ക് ചാടി ആത്ഹത്യ ചെയ്യാൻ ശ്രമിച്ചത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരികയായിരുന്ന ആംബുലൻസിന് മുന്നിലാണ് ചാടിയത് . ചുരം സംരക്ഷണ സമിതി പ്രവർത്തികൻ ലത്തീഫാണ് ഇയാളെ താമരശ്ശേരി താലൂക്കാശുപത്രിയിൽ എത്തിച്ചത്.
രോഗിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. ബത്തേരിയിലെ ഭാര്യ വീട്ടിൽ വച്ച് പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചു. തുടർന്ന് നടന്ന് ചുരത്തിലേക്കിറങ്ങിയ പ്രകാശൻ ആംബുലൻസ് കണ്ടപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നു. മരിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നെന്ന് ഡോക്ടർമാരോട് ഇയാൾ പറഞ്ഞു തലക്ക് ഗുരുതരമായ പരിക്കേറ്റ പ്രകാശനെ താമരശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കേളേജിലേക്ക് മാറ്റി
താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.










0 comments