ad
Deshabhimani

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ കേസെടുത്തു; പെർമിറ്റ് റദ്ദാക്കിയേക്കും

private bus

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ നിന്നും

വെബ് ഡെസ്ക്

Published on Sep 25, 2026, 09:44 AM | 1 min read

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ സൗത്ത് പൊലീസ് കേസെടുത്തു. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം അലക്ഷ്യമായി വാഹനമോ‌ടിച്ചതിനാണ് കേസ്. അക്ഷയ് അലീന, ഷാലിമ എന്നീ രണ്ട് ബസുകൾ ഹാജരാക്കാനും നിർദേശം നൽകി.


സംഭവത്തിൽ രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെയും മറ്റൊരു ബസിലെ ഡ്രൈവർക്കുമെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. മത്സരയോട്ടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസമാണ് ബസുകളുടെ മത്സരയോ​ട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. അപകടത്തിൽ നിന്നും കാൽനടയാത്രക്കാരൻ ഓടിമാറുന്നതും ദൃശ്യങ്ങളിലുണ്ട്. ഇടതുഭാ​ഗം ചേർത്ത് ഓവർടേക്ക് ചെയ്യാനുള്ള സ്വകാര്യ ബസിന്റെ ശ്രമം നടത്തുന്നതിനിടെ യാത്രക്കാരന്‍ ഓടിമാറിയതിനിലാണ് രക്ഷപ്പെട്ടത്.


ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളിലേയ്ക്ക് കടന്നേയ്ക്കുമെന്നാണ് വിവരം. റദ്ദാക്കാനുള്ള ശുപാർശ പൊലീസ് മോട്ടോർ വാഹന വകുപ്പിന് നൽകിയേക്കും. തുടർനടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മരണപ്പാച്ചിലിന് തുടർച്ചയായി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ഇതേ ബസുകളിലെ ജീവനക്കാർ തമ്മിൽ കയ്യാങ്കളിയുമുണ്ടായി.


ഇതിൽ ഒരു ബസിലെ ജീവനക്കാരനെതിരെ കേസെടുക്കുകയും നടപടി സ്വീകരിച്ചതായാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. മനുഷ്യ ജീവനുകൾക്ക് യാതൊരു വിലയും കൽപ്പിക്കാതെയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ ജനങ്ങളിൽ നിന്നും വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home